97 ശതമാനവും പുനരുപയോഗിക്കാം; ഇന്ത്യ വികസിപ്പിച്ച '3D പ്രിന്റഡ്' റോക്കറ്റ് എഞ്ചിന്‍ വിക്ഷേപണം വിജയകരമെന്ന് ഇസ്രോ

MAY 10, 2024, 9:19 PM

ന്യൂഡല്‍ഹി: റോക്കറ്റ് വിക്ഷേപണത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ഇസ്രോ. അഡിക്ടീവ് മാനുഫാക്ച്ചറിംഗ് (AM) സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ച ലിക്വിഡ് റോക്കറ്റ് എഞ്ചിന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കി. തമിഴ്‌നാട്ടിലെ മഹേന്ദ്ര ഗിരിയിലുള്ള ഐഎസ്ആര്‍ഒ പ്രൊപല്‍ഷന്‍ കോംപ്ലക്‌സില്‍ നിന്നാണ് ഇന്ത്യയില്‍ രൂപകല്‍പന ചെയ്ത PS4 എഞ്ചിന്‍ വിക്ഷേപിച്ച് പരീക്ഷണം നടത്തിയത്.

പുതിയ എഞ്ചിന്റെ പ്രവര്‍ത്തനമനുസരിച്ച് റോക്കറ്റില്‍ ഉപയോഗിച്ചിരിക്കുന്ന 97 ശതമാനം അസംസ്‌കൃത വസ്തുക്കളും കേടുപാടുകള്‍ കൂടാതെ തിരികെ ലഭിക്കുകയും പുനരുപയോഗിക്കാന്‍ സാധിക്കുകയും ചെയ്യും. ഉത്പാദന സമയം 60 ശതമാനത്തോളം കുറവാണെന്നും ഇസ്രോ അറിയിച്ചു. ഐഎസ്ആര്‍ഒയുടെ Liquid Propulsion Systems Centre ആണ് എഞ്ചിന്‍ വികസിപ്പിച്ചത്. ഇത് 3D പ്രിന്റഡ് റോക്കറ്റ് എഞ്ചിന്‍ എന്നും അറിയപ്പെടുന്നു.

പിഎസ്എല്‍വിയുടെ ആദ്യ സ്റ്റേജിലുള്ള റിയാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റത്തിലും ഇതേ എഞ്ചിനാണ് ഉപയോഗിച്ചിട്ടുള്ളത്. എഞ്ചിന്‍ രൂപകല്‍പന ചെയ്തതതും വികസിപ്പിച്ചതും ഇന്ത്യയിലാണെന്നത് രാജ്യത്തെ ബഹിരാകാശ മേഖലയുടെ പുരോഗതിയാണ് സൂചിപ്പിക്കുന്നതെന്നും ഇസ്രോ വ്യക്തമാക്കി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam