ഐഎസ് ഭീകരരെന്ന് സംശയം: 4 ശ്രീലങ്കന്‍ പൗരന്മാര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റില്‍

MAY 20, 2024, 4:27 PM

അഹമ്മദാബാദ്: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഐഎസ് ഭീകരരെന്ന് സംശയിക്കുന്ന നാല് ശ്രീലങ്കന്‍ പൗരന്‍മാരെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. വിമാനത്താവളത്തിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഗുജറാത്ത് എടിഎസ് പ്രതികളെ ചോദ്യം ചെയ്യലിനായി അജ്ഞാത സ്ഥലത്തേക്ക് കൊണ്ടുപോയതായി ടിവി9 ഗുജറാത്തി റിപ്പോര്‍ട്ട് ചെയ്തു. അഹമ്മദാബാദ് വിമാനത്താവളത്തില്‍ ഇവരുടെ സാന്നിധ്യത്തിന് പിന്നിലെ കാരണം വ്യക്തമല്ല.

ശ്രീലങ്കയില്‍ നിന്ന് ചെന്നൈ വഴിയാണ് ഭീകരര്‍ അഹമ്മദാബാദിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ ആളുകളുമായി ഇവര്‍ ബന്ധപ്പെട്ടിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

vachakam
vachakam
vachakam

ക്വാളിഫയര്‍, എലിമിനേറ്റര്‍ മത്സരങ്ങള്‍ക്കായി മൂന്ന് ഐപിഎല്‍ ടീമുകള്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ എത്താനിരിക്കെയാണ് അറസ്റ്റുണ്ടായത്.

മാര്‍ച്ചില്‍, ഐഎസിന്റെ ഇന്ത്യയിലെ രണ്ട് മുന്‍നിര നേതാക്കള്‍ അന്താരാഷ്ട്ര അതിര്‍ത്തിക്ക് സമീപം അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ താമസിക്കുന്ന ഹരീഷ് അജ്മല്‍ ഫാറൂഖി, ഹരിയാനയിലെ പാനിപ്പത്ത് സ്വദേശിയായ അനുരാഗ് സിംഗ് എന്ന റെഹാന്‍ എന്നിവരാണ് അറസ്റ്റിലായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam