കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടണമെന്ന് ഇഡി കോടതിയില്‍; കെ കവിതയുടെ കസ്റ്റഡി ജൂണ്‍ 3 വരെ നീട്ടി

MAY 20, 2024, 4:07 PM

ന്യൂഡെല്‍ഹി: ഡെല്‍ഹി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡെല്‍ഹി റൗസ് അവന്യൂ കോടതിയെ സമീപിച്ചു.

നിലവില്‍ കെജ്രിവാള്‍ ഇടക്കാല ജാമ്യത്തിലാണെന്നും ജൂണ്‍ 2ന് കീഴടങ്ങാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഏജന്‍സി കോടതിയെ അറിയിച്ചു. ജൂണ്‍ 2 ന് അപേക്ഷ പരിഗണിക്കാന്‍ സാധ്യതയുണ്ടെന്ന് കോടതി അറിയിച്ചു.

സിബിഐ രജിസ്റ്റര്‍ ചെയ്ത സമാന്തര കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയുടെ ജുഡീഷ്യല്‍ കസ്റ്റഡിയും കോടതി ജൂണ്‍ 3 വരെ നീട്ടി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam