ഛത്തീസ്ഗഢില്‍ പിക്കപ്പ് വാഹനം തോട്ടിലേക്ക് മറിഞ്ഞ് 14 സ്ത്രീകള്‍ ഉള്‍പ്പെടെ 18 പേര്‍ മരിച്ചു

MAY 20, 2024, 4:40 PM

റായ്പൂര്‍: ഛത്തീസ്ഗഡിലെ കബീര്‍ധാം ജില്ലയില്‍ പിക്കപ്പ് വാഹനം തോട്ടിലേക്ക് മറിഞ്ഞ് 14 സ്ത്രീകള്‍ ഉള്‍പ്പെടെ 18 പേര്‍ മരിച്ചു. മരിച്ചവരെല്ലാം ആദിവാസികളാണ്. നാല് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. 

കുക്ദൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബഹ്പാനി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. കാട്ടില്‍ നിന്ന് ബീഡി നിര്‍മാണത്തിനുപയോഗിക്കുന്ന ടെന്‍ഡു ഇലകള്‍ പറിച്ച ശേഷം മടങ്ങുകയായിരുന്നു വാഹനത്തിലുള്ളിനുണ്ടായിരുന്നവര്‍. സ്ത്രീകളായിരുന്നു സംഘത്തില്‍ കൂടുതലുണ്ടായിരുന്നത്. 

യാത്രക്കിടെ വാഹനം റോഡില്‍ നിന്ന് തെന്നി മലയിടുക്കിലേക്ക് വീഴുകയായിരുന്നു. 20 അടി താഴ്ചയിലുള്ള തോട്ടിലേക്കാണ് വാഹനം വീണത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam