കെജ്രിവാളിന് ജാമ്യം വൈകിയത് ഇന്‍ഡ്യ സഖ്യത്തിന് വലിയ നഷ്ടം: ശശി തരൂര്‍

MAY 10, 2024, 8:30 PM

ഹൈദരാബാദ്: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂര്‍. കെജ്രിവാളിന് ജാമ്യം വൈകിയത് ഇന്‍ഡ്യ സഖ്യത്തിന് വലിയ നഷ്ടമെന്നായിരുന്നു ശശി തരൂരിന്റെ പ്രതികരണം.

കെജ്രിവാളിന് ജാമ്യം ലഭിച്ചത് വലിയ മാറ്റമാണ്. താന്‍ സന്തോഷത്തിലാണ്. ഒരു ദേശീയ പാര്‍ട്ടിയുടെ നേതാവും നിലവില്‍ മുഖ്യമന്ത്രിയുമായ ഒരാളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അറസ്റ്റ് ചെയ്തതില്‍ നീതികരണമില്ല. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അറസ്റ്റ് നടന്നത്. ജൂണ്‍ നാല് വരെ അവര്‍ക്ക് കാത്തിരിക്കാമായിരുന്നു. അറസ്റ്റിന് ഒരു കാരണവുമില്ല. ഇക്കാര്യം മനസിലാക്കിയ സുപ്രീം കോടതി ജാമ്യം അനുവദിച്ചു.

ജാമ്യം നല്‍കാനുള്ള തീരുമാനം നേരത്തെ ആകാമായിരുന്നു. ആഴ്ചകള്‍ വൈകിയത് കാരണം ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിക്കും ഇന്‍ഡ്യ സഖ്യത്തിനും വേണ്ടിയും കെജ്രിവാളിന് പ്രചാരണം നടത്താന്‍ കഴിയാതെ പോയെന്നും ശശി തരൂര്‍ എഎന്‍ഐയോട് പ്രതികരിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam