പട്‌ന: പശ്ചിമ ബംഗാളിനെ മുസ്ലീം സംസ്ഥാനമാക്കി മാറ്റാന്‍ മമതാ ബാനര്‍ജി പദ്ധതിയിടുന്നെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. 'ബംഗാള്‍ ഒരു മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമാകണമെന്നാണ് മമത ബാനര്‍ജി ആഗ്രഹിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിന് (2021 അസംബ്ലി തെരഞ്ഞെടുപ്പിന്) മുന്നോടിയായി, അവരുടെ സര്‍ക്കാരിലെ ഒരു മന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് 'മിനി-പാകിസ്ഥാന്‍' എന്ന പേരില്‍ ഒരു ഗൈഡഡ് ടൂര്‍ നല്‍കി. ബംഗാളിനെ ഒരു മിനി-പാകിസ്താന്‍ ആക്കി മാറ്റാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്ന് ഇത് കാണിക്കുന്നു,'' മന്ത്രി പട്‌നയില്‍ പറഞ്ഞു.
കേന്ദ്രത്തില്‍ വീണ്ടും ബിജെപിയെ വോട്ട് ചെയ്ത് ജയിപ്പിച്ചാല്‍ ദേശീയ പൗരത്വ രജിസ്റ്റര്‍, പൗരത്വ ഭേദഗതി നിയമം (സിഎഎ), യൂണിഫോം സിവില്‍ കോഡ് എന്നിവയും ജനസംഖ്യാ നിയന്ത്രണത്തിനുള്ള നടപടികളും നടപ്പിലാക്കുമെന്ന് ഗിരിരാജ് സിംഗ് പറഞ്ഞു. കിം ജോംഗ് ഉന്നിനെ പോലെയുള്ള മമതയുടെ സ്വേച്ഛാധിപത്യം അവസാനിപ്പിക്കുമെന്നും സിംഗ് കൂട്ടിച്ചേര്‍ത്തു. ബിഹാറിലെ ബെഗുസാരായിയില്‍ നിന്ന് തുടര്‍ച്ചയായി രണ്ടാം തവണയും ലോക്സഭയിലേക്ക് ജനവിധി തേടുകയാണ് ഗിരിരാജ് സിംഗ്.
ഇന്ത്യാ മുന്നണി നേതാക്കള്‍ രാജ്യത്ത് 'ഇസ്ലാമിക ഭരണം' നടപ്പാക്കാന്‍ പ്രവര്‍ത്തിക്കുകയാണെന്നും സിംഗ് ആരോപിച്ചു.
'കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ലാലു പ്രസാദ് യാദവും പിന്നോക്ക സമുദായങ്ങളുടെ അഭ്യുദയകാംക്ഷികളാണെന്ന് സ്വയം വിശേഷിപ്പിക്കുന്നു. എന്നിരുന്നാലും, കര്‍ണാടകയില്‍ മുസ്ലീങ്ങള്‍ക്ക് ഒബിസി പദവി നല്‍കി കോണ്‍ഗ്രസ് അവരുടെ വിഹിതം അവര്‍ക്ക് നഷ്ടപ്പെടുത്തി. ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാനുള്ള ഒരു വലിയ പദ്ധതിയിലേക്ക് ഇത് വിരല്‍ ചൂണ്ടുന്നു,' മന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്