മഹാമാരിക്കാലത്ത് താന്‍ വൈസ് പ്രസിഡന്റ്; ഒബാമ ഡെട്രോയിറ്റിലേക്കയച്ചു! അബദ്ധക്കയത്തില്‍ ബൈഡന്‍

MAY 21, 2024, 2:13 AM

വാഷിംഗ്ടണ്‍: വീണ്ടും അബദ്ധഭാഷണം നത്തി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. താന്‍ വൈസ് പ്രസിഡന്റായിരുന്നപ്പോഴാണ് കോവിഡ്-19 മഹാമാരി സംഭവിച്ചതെന്നായിരുന്നു ഇത്തവണത്തെ പ്രസ്താവന. അതു മാത്രമല്ല പ്രസിഡന്റ് ഒബാമ കോവിഡ് പ്രശ്‌നം പരിഹരിക്കാന്‍ ഡിട്രോയിറ്റിലേക്ക് തന്നെ അയച്ചെന്നും തട്ടിവിട്ടു ബൈഡന്‍. സാമൂഹ്യ മാധ്യമങ്ങളില്‍ ബൈഡനെതിരെ രൂക്ഷമായ പരിഹാസമാണ ഇതെത്തുടര്‍ന്ന് ഉയരുന്നത്.

''ഞാന്‍ വൈസ് പ്രസിഡന്റായിരുന്നപ്പോള്‍, പകര്‍ച്ചവ്യാധിയുടെ സമയത്ത് കാര്യങ്ങള്‍ മോശമായിരുന്നു. ബരാക്ക് എന്നോട് പറഞ്ഞു, 'ഡിട്രോയിറ്റിലേക്ക് പോകൂ! അത് പരിഹരിക്കാന്‍ സഹായിക്കൂ,' മനുഷ്യാവകാശ സംഘടനയായ എന്‍എഎസിപിയുടെ പരിപാടിയില്‍ സംബന്ധിച്ച് 81 കാരനായ പ്രസിഡന്റ് പറഞ്ഞു. 

ഒബാമ ഭരണകൂടം അധികാരം വിട്ട് മൂന്ന് വര്‍ഷത്തിന് ശേഷം 2020 ലാണ് കോവിഡ്-19 മഹാമാരി യുഎസില്‍ പടര്‍ന്നു പിടിച്ചത്. 2017 ജനുവരിയില്‍ ബൈഡന്‍ വൈസ് പ്രസിഡന്റായി കാലാവധി പൂര്‍ത്തിയാക്കിയിരുന്നു. 2021 ജനുവരി 20 ന് ട്രംപിന്റെ പിന്‍ഗാമിയായി പ്രസിഡന്റ് പദത്തിലെത്തുകയും ചെയ്തു. 

vachakam
vachakam
vachakam

ഇപ്പോള്‍ സ്വയം വൈസ് പ്രസിഡന്റായി അവരോധിച്ച് കോവിഡും ഒബാമയുമെല്ലാം ചേര്‍ന്ന മഹാമാരിക്കഥ ബൈഡന്‍ എവിടെനിന്ന് മെനഞ്ഞുണ്ടാക്കിയെന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. പ്രസിഡന്റിന്റെ പുതിയ അബദ്ധം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ട്രംപിനെതിരെ ഈ മനുഷ്യന്‍ എങ്ങനെ മല്‍സരിക്കുമെന്നാണ് ഒരു ഉപയോക്താ് ചോദിച്ചത്. ഡെമാക്രാറ്റുകള്‍ക്ക് എന്തെങ്കിലും ബാക്കപ്പ് പ്ലാനുണ്ടോയെന്ന് മറ്റൊരാള്‍ തിരക്കി. അദ്ദേഹത്തെ തടയൂ... എന്താണ് പറയുന്നതെന്നോ എവിടെയാണ് നില്‍ക്കുന്നതെന്നോ അദ്ദേഹത്തിന് ഒരു ബോധ്യവുമില്ലെന്നായിരുന്നു മറ്റൊരു കമന്റ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam