അമേരിക്കൻ മലങ്കര അതിഭദ്രാസന 35-ാമത് കുടുംബമേള സമാപിച്ചു

JULY 25, 2024, 6:33 PM

അമേരിക്കാന കോൺഫറൻസ് റിസോർട്ട് സ്പാ & വാട്ടർപാർക്ക്, നയാഗ്ര ഫാൾസ്, ഒൻഡാരിയോ, കാനഡയിൽ വെച്ച് നടത്തപ്പെട്ട അമേരിക്കൻ മലങ്കര അതിഭദ്രാസന 35-ാമത് കുടുംബമേളക്ക് സമാപനം കുറിച്ചു.

വിശ്വാസ തീഷ്ണതയിൽ അടിയുറച്ച സഭാവിശ്വാസത്തിന്റേയും ആത്മവിശുദ്ധിയുടേയും മഹത്വം വിളിച്ചോതി തികച്ചും ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടത്തപ്പെട്ട യൂത്ത് ആന്റ് ഫാമിലി കോൺഫറൻസ് പുതുമായർന്ന ആശയങ്ങൾ കൊണ്ടും ആത്മീയത നിറഞ്ഞുനിന്ന വിവിധങ്ങളായ പ്രോഗ്രാമുകൾ കൊണ്ടും ഏറെ സമ്പന്നമായിരുന്നു. അതിഭദ്രാസനത്തിന്റെ ആർച്ച് ബിഷപ്പും പാത്രിയർക്കൽ വികാരിയുമായ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപ്പൊലീത്തായുടെ മേൽനോട്ടവും നിഷ്‌കർഷയും സംഘാടകരുടെ മികച്ച ആസൂത്രണവും കുടുംബമേളയുടെ വൻവിജയത്തിന് കാരണമായി.

കോൺഫറൻസിന്റെ ആദ്യദിനമായ ബുധനാഴ്ച ഉച്ചക്കുശേഷം നടത്തപ്പെട്ട 'സെലിഗേറ്റ് മീറ്റിംഗ്' ഭദ്രാസത്തിന്റെ വളർച്ചക്കും പൊതുജന നന്മക്കും ഉതകുന്ന വിവിധ പ്രവർത്തന പരിപാടികൾക്ക് അന്തിമരൂപം നൽകി. ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഭദ്രാസന സെക്രട്ടറി റവ. ഫാ. ഡോ. ജെറി ജേക്കബ് സ്വാഗതമാശംസിച്ചു. അഭിവന്ദ്യ ഗീവർഗീസ് മോർ കൂറിലോസ് മെത്രാപ്പൊലീത്താ തിരുമനസ്സുകൊണ്ട് നിലവിളക്ക് കൊളുത്തി കുടുംബമേളയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. അന്നേ ദിവസം വൈകിട്ട് 7.30ന് ഏഷ്യാനെറ്റ് ന്യൂസ് ചാനലുമായി സഹകരിച്ച് നടത്തിയ അവാർഡ് നൈറ്റ് പ്രോഗ്രാം ഏറെ ശ്രദ്ധേയമായി. സാമൂഹിക സാംസ്‌കാരിക ശാസ്ത്ര മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.

vachakam
vachakam
vachakam


ആകയാൽ അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും. വി.മത്തായി 7-20' എന്നതായിരുന്നു ഈ വർഷത്തെ സെമിനാറിന്റെ പ്രധാന ചിന്താവിഷയം. 'നല്ല ഫലം കായ്പ്പാൻ അനുകൂലമായ സാഹചര്യം നമ്മുടെ ജീവിതത്തിൽ നാം ഉണ്ടാക്കിയെടുക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും വ്യത്യസ്ഥമായ രീതിയിലാണെങ്കിലും ലോകം മുഴവൻ അറിയപ്പെട്ടിരുന്ന  ഹിറ്റ്‌ലറുടേയും, എല്ലാവരാലും ആദരിക്കപ്പെടുന്ന മഹാത്മാഗാന്ധിയുടേയും ജീവിത കാലഘട്ടത്തെ ലോകം ഏങ്ങനെ ഉൾക്കൊണ്ടുവെന്നുളളത് നമ്മുടെ കൺമുമ്പിലുള്ള ഉദാഹരണങ്ങളാണെന്നും അഭിവന്ദ്യ മെത്രാപൊലീത്താ തന്റെ പ്രഭാഷണത്തിൽ ഓർമ്മിപ്പിക്കുകയുണ്ടായി. അമേരിക്കയിലേയും കാനഡയിലേയും വിവിധ ദേവാലയങ്ങളിൽ നിന്നും വന്നെത്തിയ നൂറുകണക്കിന് വിശ്വാസികൾ 4 ദിവസം നീണ്ടുനിന്ന ഈ സെമിനാറിൽ പങ്കെടുത്തു ആത്മീയ നിറവുള്ളവരായി

.കൊടി, വർണ്ണകുട,  മുത്തുക്കുട തുടങ്ങിയ ചെണ്ട വാദ്യ മേളങ്ങളുടെ താളക്കൊഴുപ്പോടെ അഭിവന്ദ്യരായ മെത്രാപൊലീത്താന്മാരുടേയും വന്ദ്യ വൈദീകരുടേയും കൗൺസിൽ അംഗങ്ങളുടെയും നേതൃത്വത്തിൽ കുട്ടികളും യുവജനങ്ങളും സ്ത്രീ പുരുഷന്മാരും ഒത്തൊരുമിച്ച് അണിനിരന്ന് അടുക്കുംചിട്ടയുമായി നടത്തപ്പെട്ട വർണ്ണപ്പകിട്ടാർന്ന ഘോഷയാത്ര ചടങ്ങുകൾക്ക് മാറ്റുകൂട്ടി.

പ്രോഗ്രാം കോർഡിനേറ്റർ റവ. ഫാ. പോൾ തോട്ടക്കാട്ടിന്റെ നേതൃത്വത്തിൽ കൃത്യമായി ചിട്ടപ്പെടുത്തിയ അജണ്ട അനുസരിച്ച് വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെട്ട ഈ കുടുംബസംഗമത്തിന് 20-ാം തിയതി (ശനിയാഴ്ച) വി. കുർബ്ബാനയോടെ സമാപനമായി.

vachakam
vachakam
vachakam

സമാപന യോഗത്തിൽ സംസാരിച്ച അഭിവന്ദ്യ ഇടവക മെത്രാപ്പൊലീത്താ തിരുമനസ്സുകൊണ്ട് ഹൃസ്വമായ നമ്മുടെ ഈ ജീവിതകാലഘട്ടത്തിൽ സഭക്കും സമൂഹത്തിന് കൊള്ളാവുന്നവരായി നല്ലഫലം കായ്പ്പാൻ എല്ലാ സഭാമക്കളേയും ആഹ്വാനം ചെയ്തു. ഈ ചതുർദിന ആത്മീയ വിരുന്ന് വൻ വിജയമാക്കി തീർക്കുന്നതിന് ഇടയാക്കിയ ദൈവത്തെ നന്ദിയോടെ സ്മരിക്കുന്നതോടൊപ്പം അതിനായി അഹോരാത്രം പ്രവർത്തിച്ച റവ. ഫാ. ഡോ. ജെറി ജേക്കബ് (കൺവീനർ), ജോജി കാവനാൽ (ജോയിന്റ് കൺവീനർ), ജെനു മഠത്തിൽ ആന്റ് ടീംസ് (കോർഡിനേറ്റേഴ്‌സ്), ഭദ്രാസന കൗൺസിൽ അംഗങ്ങൾ, വന്ദ്യ വൈദീകർ, ആത്മീയ സംഘടനാ ഭാരവാഹികൾ തുടങ്ങിയ ഏവരേയും പ്രത്യേകം അഭിനന്ദിക്കുന്നതായും അറിയിച്ചു. മാത്യു മൻജ (ജോയിന്റ് ട്രഷറർ) ഏവർക്കും നന്ദി രേഖപ്പെടുത്തി.

അമേരിക്കൻ മലങ്കര അതിഭദ്രാസന പി.ആർ.ഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam