'ഞങ്ങള്‍ക്കാവുന്നതെല്ലാം ചെയ്യും'; കമലാ ഹാരിസിന് പൂര്‍ണ പിന്തുണയുമായി ഒബാമയും മിഷേലും

JULY 26, 2024, 4:25 PM

വാഷിംഗ്ടണ്‍: പ്രസിഡന്റ് സ്ഥാനാത്തേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി കമലാ ഹാരിസിന് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഭാര്യ മിഷേലും ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചു. ഒബാമയും മിഷേലും ഫോണില്‍ വിളിച്ച് പിന്തുണ അറിയിക്കുന്ന ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ കമലാ ഹാരിസ് എക്സില്‍ പോസ്റ്റ് ചെയ്തു.

''മിഷേലിനും എനിക്കും നിങ്ങളെ അംഗീകരിക്കുന്നതില്‍ വളരെയധികം അഭിമാനമുണ്ട്. ഈ തിരഞ്ഞെടുപ്പില്‍ നിങ്ങളെ ഓവല്‍ ഓഫീസിലെത്തിക്കാന്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യും''-ഒബാമ പറഞ്ഞു. ഞാന്‍ നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു. ഇത് ചരിത്രമാകാന്‍ പോവുകയാണ് എന്നാണ് മിഷേല്‍ പറഞ്ഞത്. ഇരുവരുടെയും പിന്തുണക്ക് കമല നന്ദി പറഞ്ഞു. പ്രസിഡന്റ് ജോ ബൈഡന്‍ തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറിയതോടെയാണ് കമലാ ഹാരിസ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാവുമെന്ന് ഉറപ്പായത്.

രണ്ടു തവണ പ്രസിഡന്റായ ഒബാമ ഡെമോക്രാറ്റുകള്‍ക്കിടയില്‍ വലിയ പിന്തുണയുള്ള നേതാവാണ്. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ഒരു പതിറ്റാണ്ട് പിന്നിട്ടെങ്കിലും അദ്ദേഹത്തിന്റെ ജനപ്രീതിക്ക് ഒട്ടും തന്നെ കുറവ് വന്നിട്ടില്ല. മുന്‍ പ്രസിഡന്റ് ജോ ബൈഡന്റ് ഫണ്ട് സമാഹരണ വേളയില്‍ ഒബാമ നല്‍കിയ പിന്തുണ അദ്ദേഹത്തിന് വലിയ തോതില്‍ സഹായകരമായിരുന്നു.

അമേരിക്കയിലെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ ഒബാമ അവസാനമായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഒരു പതിറ്റാണ്ടിലേറെയായി ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ഏറ്റവും ജനപ്രിയ വ്യക്തികളില്‍ ഒരാളായി തുടരുകയാണ്. കമലാ ഹാരിസിന്റെ കാമ്പെയ്നിന് വേണ്ടിയുള്ള ഊര്‍ജ്ജവും ധനസമാഹരണവും സജീവമാക്കാനും നിലനിര്‍ത്താനും ഒബാമ ഒപ്പം ഉണ്ടാകുമെന്ന് ഇത് സൂചിപ്പിക്കുന്നു. അവര്‍ ഔദ്യോഗികമായി നോമിനിയായിക്കഴിഞ്ഞാല്‍ അദ്ദേഹം പ്രചാരണത്തിനായി എത്താന്‍ സാധ്യതയുണ്ടെന്നും ഇത് സൂചിപ്പിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam