ചെങ്കടലിനു നടുവിൽ പാതയൊരുക്കന്ന ദൈവം വിശ്വസ്തൻ ഇവാ. തോമസ് മാത്യു

JULY 25, 2024, 4:00 PM

ഹൂസ്റ്റൺ: ചെങ്കടലിലെ ആർത്തിരമ്പുന്ന തിരമാലകൾക്ക് മദ്ധ്യേ ഇസ്രായേൽ ജനതക്ക്  പാതയൊരുക്കുകയും ഉണങ്ങിയ നിലത്തിലൂടെ മറുകര എത്തിക്കുകയും ചെയ്ത ദൈവം തന്നിൽ ആശ്രയിക്കുന്നവരുടെ ജീവിതത്തിൽ അഭിമുഖീകരിക്കുന്ന ഏതൊരു  പ്രതിസന്ധികളേയും തരണം ചെയ്യുന്നതിന്  വിശ്വസ്തനായി എപ്പോഴും  കൂടെയുണ്ടായിരിക്കുമെന്നും അവനിൽ നമുക്ക് പൂർണമായി വിശ്വസിക്കാമെന്നും ചിൽഡ്രൻസ് ഫോർ ക്രൈസ്റ്റ് മിനിസ്ട്രി ഡയക്ടറും നിരവധി അനുഗ്രഹീത ആത്മീയ ഗാനങ്ങളുടെ  രചിയിതാവും ഗായകനും സുവിശേഷകനുമായ തോമസ് മാത്യു  ഉധ്‌ബോധിപ്പിച്ചിച്ചു.

532-ാമത് രാജ്യാന്തര പ്രെയർലൈൻ ജൂലൈ 22നു വൈകിട്ട് സംഘടിപ്പിച്ച യോഗത്തിൽ സങ്കീർത്തനം അമ്പത്തിയഞ്ചാം അധ്യായത്തിൽ നിന്നുള്ള വാക്യങ്ങളെ ആധാരമാക്കി കേരളത്തിൽ നിന്നും സൂം പ്ലാറ്റഫോമിലൂടെ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഇവാഞ്ചലിസ്റ്റ് തോമസ് മാത്യു ഫറോവന്റെ അടിമത്വത്തിൽ നിന്നും വിടുവിക്കപ്പെട്ട ഇസ്രായേൽ ജനതയെ വാഗ്‌നത്ത നാട്ടിലേക്കു കൊണ്ടുവരുന്നതിന് മോശ അനുഭവിച്ച ത്യാഗങ്ങളെയും, നേരിടേണ്ടിവന്ന പ്രതിസന്ധികളേയും തരണം ചെയ്ത മാർഗ്ഗങ്ങളേയും അദ്ദേഹം സവിസ്തരം പ്രതിപാദിച്ചു മോശയുടെ ജീവിതം നാം ഓരോരുത്തർക്കും മാർഗ്ഗദർശകമാകട്ടെയെന്നു ആശംസിക്കുകയും ചെയ്തു.

ഡാലസിൽ നിന്നുള്ള ലീലാമ്മ ഡാനിയേൽ  പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഐപിഎൽ കോർഡിനേറ്റർ സി.വി. സാമുവേൽ സ്വാഗതമാശംസിച്ചു. ഈ ദിവസങ്ങളിൽ ജന്മദിനവും വിവാഹ വാർഷീകവും ആഘോഷിക്കുന്ന ഐപിഎൽ കുടുംബാംഗങ്ങൾക്കു ആശംസകൾ അറിയിച്ചു

vachakam
vachakam
vachakam

മധ്യസ്ഥ പ്രാർത്ഥനക്കു ഡോ ജോർജ് വർഗീസ് (മോനി), വാഷിംഗ്ടൺ ഡിസി നേതൃത്വം നൽകി. തുടർന്ന് ടെന്നിസിൽ നിന്നുള്ള ജോൺ സക്കറിയ  (ജോജി) നിശ്ചയിക്കപ്പെട്ട (സംഗീർത്തനം 551623)പാഠഭാഗം വായിച്ചു.

ഐപിഎൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർത്ഥനാ യോഗങ്ങളിൽ നിരവധി പേർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സംബന്ധിച്ചിരുന്നുവെന്നു അലക്‌സ് തോമസ്  പറഞ്ഞു. തുടർന്ന് നന്ദി രേഖപ്പെടുത്തി. ന്യൂജേഴ്‌സിയിൽ നിന്നും റവ.മാത്യു വർഗീസ് അച്ചന്റെ പ്രാർഥനക്കും അശീർവാദത്തിനും ശേഷം സമ്മേളനം സമാപിച്ചു. ഷിബു ജോർജ് ടെക്‌നിക്കൽ കോർഡിനേറ്ററായിരുന്നു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam