ഹൂസ്റ്റൻ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ ബൈബിൾ ക്വിസ് സെന്റ് ജെയിംസ് ടീമിന് ഒന്നാം സ്ഥാനം

JULY 25, 2024, 4:43 PM

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ ഹൂസ്റ്റണിലെ ഇടവകകളെ പങ്കെടുപ്പിച്ചു കൊണ്ട്  വർഷം തോറും നടത്തി വരാറുള്ള ബൈബിൾ  ക്വിസ് മത്സരങ്ങൾ ഈ വർഷം സെന്റ് തോമസ്   സിഎസ്‌ഐ ഗ്രേറ്റർ ഹൂസ്റ്റൻ ദേവാലയത്തിൽ വെച്ച് ജൂൺ മാസം 23ന് ഞായറാഴ്ച 3 മണി മുതൽ 5 മണിവരെ നടത്തപെട്ടു.

പ്രസ്തുത മത്സരത്തിൽ ഒന്നാംസ്ഥാനം സെന്റ്  ജെയിംസ് ക്‌നാനായ ഓർത്തഡോക്‌സ്  ഇടവകയും, രണ്ടാം സ്ഥാനം സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ്  ഇടവകയും, മൂന്നാം സ്ഥാനം സെന്റ് പീറ്റേഴ്‌സ്  മലങ്കര കത്തോലിക്ക ഇടവകയും നേടി. റവ ഫാ. ഡോ. ഐസക്ക് ബി. പ്രകാശ്, റവ. ബിന്നി  തോമസ് എന്നിവർ ക്വിസ്  മാസ്റ്റർസായി  പ്രവർത്തിച്ചു.


vachakam
vachakam
vachakam

ഒന്നാം സ്ഥാനം നേടിയ ഇടവകയ്ക്ക് ജോയേൽ  മാത്യു ചാമ്പ്യൻസ് മോർഗജ് ട്രോഫിയും, രണ്ടാം സ്ഥാനം നേടിയ ഇടവകയ്ക്കു റോബിൻ ആൻഡ്  ഡോ. അന്ന ഫിലിപ്പ് സ്‌പോൺസർ ട്രോഫിയും, മുന്നാം സ്ഥാനം നേടിയ ഇടവകയ്ക്കു ചെറു  കാട്ടൂർ ഫാമിലി സ്‌പോൺസർ ചെയ്ത  ട്രോഫിയും സമ്മാനിച്ചു.

ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനം റവ. ഫാ. ബിന്നി  ഫിലിപ്പ് നിർവഹിച്ചു.  ഐസിഇസിഎച്ച് പ്രോഗ്രാം  കോർഡിനേറ്റർ മിസ്സിസ് സിമ്മി തോമസ്, സ്വാഗത പ്രസംഗവും ഐ.സി.ഇ.സി.എച്ച്. പിആർഓ ജോൺസൻ ഉമ്മൻ നന്ദി പ്രകാശനം ചെയ്തു. കമ്മറ്റി ഭാരവാഹികളായ നൈനാൻ വീട്ടിനാൽ, എബ്രഹാം തോമസ്, ഡോ. അന്ന ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി. പത്തു ഇടവകകളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ  പങ്കെടുത്തു.


vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam