അമേരിക്കൻ മലയാളി പോസ്റ്റൽ എംപ്ലോയീസ് ഓണം വൻ വിജയം

SEPTEMBER 6, 2024, 9:29 AM

ഫിലാഡൽഫിയ : ഫിലാസഡൽഫിയായിലും പരിസരങ്ങളിലുമുള്ള അമേരിക്കൻ  മലയാളി പോസ്റ്റൽ എംപ്ലോയീസിന്റെ നേതൃത്യത്തിൽ നടത്തപ്പെട്ട ഓണാഘോഷം ലേബർ ഡേ ദിനമായ സെപ്തംബർ രണ്ടാം തിയതി സെന്റ് തോമസ് സീറോ മലബാർ ചർച്ചിന്റെ  ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു.  മുപ്പത്തിമൂന്നു കൊല്ലത്തെ സ്്തുത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിച്ച ലൈസാമ്മ മാത്യുവിനെ സദസ്സിൽ പ്രത്യേകം ആദരിക്കുകയും അസോസിയേഷന്റെ ഉപഹാരം നൽകുകയും ചെയ്തു.


രണ്ടായിരത്തി ഏഴിൽ ആറ് എംപ്ലോയീസുമായി തുടങ്ങിയ ഒരു കൂട്ടായ്മയാണ് ഇന്ന് നാൽപ്പതിൽ പരം മലയാളി പോസ്റ്റൽ എംപ്ലോയീസുള്ള ഒരു അസോസിയേഷനായി വളർന്നത്. സജി സെബാസ്റ്റ്യൻ കോർഡിനേറ്ററും ജസ്റ്റിൻ ജോസ് സഹകോർഡിനേറ്ററുമായി തുടർച്ചയായി പതിനേഴാം കൊല്ലമാണ് അമേരിക്കൻ ലേബർ ഡേ ദിനത്തിൽ പോസ്റ്റൽ ഓണം ആഘോഷിക്കുന്നത്. വിവിധ മത്സരങ്ങളും കലാപരിപാടികളും ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടുന്നു.ഇരുപെത്തിയെട്ട്കൂട്ടം വിഭവങ്ങളുമായി ഫിലാഡൽഫിയായിൽ ഹോംമെയ്ഡ് ഓണസദ്യ നടത്തുന്ന ഏക ഓണാഘോഷമാണ് പോസ്റ്റൽ ഓണം.

vachakam
vachakam
vachakam


സജി സെബാസ്റ്റ്യൻ, ജസ്റ്റിൻ ജോസ്, ഷൈൻ ഉമ്മൻ, അലക്്‌സ് ജേക്കബ്, സന്തോഷ് മത്തായി, സാം   മാത്യു, തോമസ് ജോർജ്, റോഷിൻ തോമസ്, നിജു ചെറിയാൻ, മാത്യു വർഗീസ്, ജോജോ ജോസഫ ് തുടങ്ങിയവർ പോസ്റ്റൽ ഓണാഘോഷത്തിന് നേതൃത്യം നൽകി . വീണ്ടും അടുത്ത ലേബർ ഡേയിൽ ഓണത്തിന് ഒത്തുകൂടാമെന്ന് പരസ്പരം ആശംസിച്ച് ഓണാഘോഷത്തിന് പരിസമാപ്തി കുറിച്ചു.

സജി സെബാസ്റ്റ്യൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam