നെ​ത​ന്യാ​ഹുവിനെതിരെ യു.​എ​സ് ഹൗ​സി​​ൽ പ്രതിഷേധം; പ്ലക്കാർഡുമായി  കോൺഗ്രസിലെ ഏക പാലസ്തീൻ വംശജ

JULY 26, 2024, 9:48 AM

വാഷിംഗ്‌ടൺ: ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹുവിനെതിരെ പരസ്യ പ്രതിഷേധവുമായി യു.എസ് കോൺഗ്രസിലെ ഏക പാലസ്തീൻ വംശജയായ റാഷിദ തുലൈബ്. യു.​എ​സ് ഹൗ​സി​ൽ നെ​ത​ന്യാ​ഹു പ്ര​സം​ഗിക്കുന്നതിനിടെ വാർ ക്രിമിനൽ, വംശഹത്യയുടെ കുറ്റവാളി എന്നീ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുകയായിരിന്നു .

'അധികാരത്തോട് സത്യം പറയുന്നതിൽ ഞാൻ ഒരിക്കലും പിന്നോട്ടില്ല. ഇസ്രായേലിലെ വർണ വിവേചന സർക്കാർ പാലസ്തീനികൾക്കെതിരെ വംശഹത്യ നടത്തുകയാണ്. പാലസ്തീനികളെ മായ്ചുകളയാനാവില്ല. ഈ മതിലുകൾക്ക് പുറത്തുള്ള തെരുവുകളിൽ പ്രതിഷേധിക്കുകയും വിയോജിക്കാനുള്ള അവകാശം പ്രയോഗിക്കുകയും ചെയ്യുന്ന എല്ലാവരോടും ഐക്യദാർഢ്യം' - റാഷിദ എക്സിൽ കുറിച്ചു.

അമേരിക്കയിലെത്തിയ നെ​ത​ന്യാ​ഹുവിനെതിരെ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. പാ​ർ​ല​മെ​ന്റ് മ​ന്ദി​ര​ത്തി​ന​ടു​ത്ത് യു.​എ​സ് പ​താ​ക ക​ത്തി​ച്ച പ്ര​തി​ഷേ​ധ​ക്കാ​ർ പാ​​ല​സ്തീ​ൻ പ​താ​ക ഉ​യ​ർ​ത്തുകയും ചെയ്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam