'ഇത്തവണത്തെ പ്രസംഗം കുറച്ച് മനസ്സിലായെങ്കിലും മോശമായിരുന്നു'; ബൈഡനെ വിമര്‍ശിച്ച് വീണ്ടും ട്രംപ്

JULY 25, 2024, 9:01 AM

വാഷിംഗ്ടണ്‍: യുഎസ് വോട്ടെടുപ്പില്‍ നിന്ന് പിന്‍മാറിയതിന് ശേഷം ജോ ബൈഡന്റെ ആദ്യ പ്രസംഗത്തിനെതിരെ ഡൊണാള്‍ഡ് ട്രംപ്. 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്‍മാറിയതിന് ശേഷം യുഎസ് പ്രസിഡന്റിന്റെ ആദ്യ ടെലിവിഷന്‍ പ്രസംഗത്തിനെതിരെയാണ് ഡൊണാള്‍ഡ് ട്രംപ് രൂക്ഷമായ വിമര്‍ശനം നടത്തിയത്.

ജൂലൈ 13 ന് നടന്ന ഒരു വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ട ട്രംപ്, ഇത്തവണത്തെ ബൈഡന്റെ പ്രസംഗം കുറച്ച് മനസ്സിലാക്കാവുന്നതും എന്നാല്‍ വളരെ മോശവുമാണെന്നായിരുന്നു പ്രതികരിച്ചത്.

'വക്രമായ ജോ ബൈഡന്റെ ഓവല്‍ ഓഫീസ് പ്രസംഗം മനസ്സിലാക്കാവുന്നതേയുള്ളൂ, എന്നാല്‍ വളരെ മോശമായിരുന്നു!' അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കുറിച്ചു.


മറ്റൊരു പോസ്റ്റില്‍, പുതിയ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ ഒരുങ്ങുന്ന യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിനെയും പരിഹസിച്ചു. അവര്‍ 'അമേരിക്കയ്ക്ക് വലിയ നാണക്കേട്. വക്രനായ ജോ ബൈഡനും കള്ളം പറയുന്ന കമലാ ഹാരിസും അമേരിക്കയ്ക്ക് വലിയ നാണക്കേടാണ് - ഇത്തരമൊരു കാലം ഉണ്ടായിട്ടില്ല.'' എന്നായിരുന്നു പോസ്റ്റിലൂടെ ട്രംപ് വിമര്‍ശിച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam