ഇന്ത്യയിലെ ഈ സ്ഥലങ്ങളിലേക്ക് യാത്ര വേണ്ട; നിര്‍ദ്ദേശവുമായി അമേരിക്ക

JULY 25, 2024, 10:17 AM

ന്യൂയോര്‍ക്ക്: ഇന്ത്യയിലെ നക്‌സലൈറ്റുകള്‍ സജീവമായ രാജ്യത്തിന്റെ മധ്യ-കിഴക്കന്‍ ഭാഗങ്ങളായ മണിപ്പൂര്‍, ജമ്മു കശ്മീര്‍, ഇന്ത്യാ-പാക് അതിര്‍ത്തി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്ക തങ്ങളുടെ പൗരന്മാരോട് ആവശ്യപ്പെട്ടു. ഇന്ത്യയിലെ പ്രദേശങ്ങളെ കുറിച്ചുള്ള പുതുക്കിയ യാത്രാ നിര്‍ദ്ദേശങ്ങളില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്തതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

'കുറ്റകൃത്യവും തീവ്രവാദവും കാരണം ഇന്ത്യയില്‍ ജാഗ്രത വര്‍ധിപ്പിക്കുക. ചില മേഖലകളില്‍ അപകടസാധ്യത വര്‍ധിച്ചിട്ടുണ്ട്,' നിര്‍ദേശത്തില്‍ പറയുന്നു. മൊത്തത്തില്‍ ഇന്ത്യയെ ലെവല്‍ 2-ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളും ലെവല്‍ 4 ലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജമ്മു കശ്മീര്‍, ഇന്ത്യ-പാക്ക് അതിര്‍ത്തി, മണിപ്പൂര്‍, മധ്യ-കിഴക്കന്‍ ഇന്ത്യയുടെ ചില ഭാഗങ്ങളാണ് അത്.

ഭീകരവാദവും ആഭ്യന്തര അശാന്തിയും കാരണം ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശമായ (കിഴക്കന്‍ ലഡാക്ക് മേഖലയും അതിന്റെ തലസ്ഥാനമായ ലേയും ഒഴികെ) യാത്ര ചെയ്യരുത്. സായുധ സംഘട്ടനത്തിന് സാധ്യതയുള്ളതിനാല്‍ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയുടെ 10 കിലോമീറ്ററിനുള്ളിലും, വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും യാത്ര ചെയ്യരുത് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു. കൂടാതെ, തീവ്രവാദവും അക്രമവും കാരണം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര പുനപരിശോധിക്കാന്‍ അമേരിക്കക്കാരോട് ശുപാര്‍ശ ചെയ്തു.

'ഇന്ത്യയില്‍ അതിവേഗം വളരുന്ന കുറ്റകൃത്യങ്ങളിലൊന്നാണ് ബലാത്സംഗമെന്ന് ഇന്ത്യന്‍ അധികാരികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലൈംഗികാതിക്രമം പോലുള്ള അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റ് സ്ഥലങ്ങളിലും നടന്നിട്ടുണ്ട്. തീവ്രവാദികള്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, ഗതാഗത കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍/ഷോപ്പിംഗ് മാളുകള്‍ എന്നിവിടങ്ങളില്‍ ഒരു മുന്നറിയിപ്പും കൂടാതെ ആക്രമണം നടത്തിയേക്കാം'' യാത്രാ നിര്‍ദേശത്തില്‍ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam