കലാമണ്ഡലം ശിവദാസനെ ഓംകാരം ഷിക്കാഗോ ആദരിച്ചു

JULY 26, 2024, 9:04 AM

ഷിക്കാഗോ: വാദ്യകുലപതി കലാമണ്ഡലം ശിവദാസനെ ഓംകാരം ഷിക്കാഗോയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. അമേരിക്കയിലുടനീളം ശിഷ്യഗണങ്ങളുള്ള ആശാൻ വിവിധ നഗരങ്ങൾ സന്ദർശിക്കുന്നതാണ്. ചെണ്ടമേളം, തായമ്പക, കഥകളി ചെണ്ട എന്നീ രംഗങ്ങളിൽ കഴിവ് തെളിയിച്ച അനുഗ്രഹീത കലാകാരനാണ് ശിവദാസൻ ആശാൻ.

ഇന്ത്യൻ മിനിസ്റ്ററി ഓഫ് ഹ്യൂമൻ റിസോഴ്‌സിന്റെ സീനിയർ ഫെല്ലോഷിപ്പ് അടക്കം നിരവധി അവാർഡുകളും പുരസ്‌കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.


vachakam
vachakam
vachakam

ഓംകാരത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചെണ്ടകളരിയിൽ പഞ്ചാരിമേളത്തിന്റെ കാലപ്രമാണങ്ങളിലൂടെയുള്ള ആശാന്റെ അനായാസമായ കൊട്ടിക്കയറ്റങ്ങൾ ശിഷ്യർക്ക് നവ്യമായ പാഠ്യഅനുഭവം പകർന്നു നൽകി. കൂടാതെ ശിഷ്യഗണങ്ങൾക്ക് ആത്മവിശ്വാസം വളർത്തുന്നതിനുതകുന്ന അനുഭവ സമ്പത്തും ആശാൻ പങ്കുവെയ്ക്കുകയുണ്ടായി.

ചടങ്ങിൽ അരവിന്ദ് പിള്ള ആശാനെ പൊന്നാടയണിയിച്ച് സ്വീകരിച്ചു. ഷിക്കാഗോയിൽ നിന്നും മിനിസോട്ടയിൽ നിന്നുമുള്ളവർ പങ്കെടുത്തു.


vachakam
vachakam
vachakam

ശിവദാസനാശാനെ പരിചയപ്പെടുവാനും ചെണ്ടക്കളരിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുവാനും ദീപക് നായർ (847-361-4149), മഹേഷ് കൃഷ്ണൻ (630-664-7431) എന്നിവരുമായി ബന്ധപ്പെടുക.

സതീശൻ നായർ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam