ന്യൂയോര്‍ക്കില്‍ ആംട്രാക്ക് ട്രെയിന്‍ കാറില്‍ ഇടിച്ച് 6 വയസ്സുകാരനുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

MAY 21, 2024, 2:51 AM

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ അപ്സ്റ്റേറ്റില്‍ വെള്ളിയാഴ്ച രാത്രി ആംട്രാക്ക് ട്രെയിന്‍ കാറില്‍ ഇടിച്ച് 6 വയസ്സുകാരനുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. 69 വയസ്സുള്ള പുരുഷനും 66 വയസ്സുള്ള സ്ത്രീയും 6 വയസ്സുള്ള ആണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടതെന്ന് നോര്‍ത്ത് ടൊണാവാണ്ട പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. 

ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്ന് നയാഗ്രയിലേക്ക് പോകുകയായിരുന്ന ട്രെയിന്‍ ഇടിച്ചു തകര്‍ന്ന വാഹനത്തിലെ യാത്രക്കാരെ പുറത്തെടുത്തെങ്കിലും മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഫെല്‍ട്ടണ്‍ സ്ട്രീറ്റിന്റെയും റിവര്‍ റോഡിന്റെയും സമീപമുള്ള ട്രാക്കിലാണ് അപകടമുണ്ടായത്.

ആംട്രാക്കിന്റെ നമ്പര്‍ 281 ട്രെയിനിലുണ്ടായിരുന്ന 21 യാത്രക്കാര്‍ക്കും ജോലിക്കാര്‍ക്കും പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam