വാരാണസി: വാരാണസി ലോക്സഭാ സീറ്റില്‍ ഹാസ്യനടന്‍ ശ്യാം രംഗീലയുടെ നാമനിര്‍ദേശ പത്രിക തള്ളി. പത്രികയോടൊപ്പം ശ്യാം രംഗീല സത്യവാങ്മൂലം സമര്‍പ്പിക്കാത്തതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മല്‍സരിക്കുകയെന്ന യൂ ട്യൂബറുടെ മോഹം ഇതോടെ നടക്കില്ലെന്നുറപ്പായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അനുകരിച്ചാണ് ശ്യാം രംഗീല പ്രശസ്തയിരുന്നത്. മുന്‍പ് മോദി അനുകൂയിയായിരുന്ന ശ്യാം രംഗീല ഇത്തവണ മോദിക്കെതിരെ മല്‍സരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. ഭരണത്തില്‍ താന്‍ അസംതൃപ്തനാണെന്ന് അദ്ദേഹം പറയുന്നു.
മെയ് 14 ന് ശ്യാം രംഗീല നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുകയും എക്സില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രംഗീലയുടെ നാമനിര്‍ദ്ദേശ പത്രിക നിരസിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് ഇപ്പോള്‍ വ്യക്തമാക്കുന്നു.
വാരാണസി ലോക്സഭാ സീറ്റില്‍ നിന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞെന്ന് നേരത്തെ ശ്യാം രംഗീല ആരോപിച്ചിരുന്നു. മെയ് 10 മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ ശ്രമിച്ചിട്ടും സ്വീകരിക്കപ്പെട്ടില്ലെന്നായിരുന്നു ആരോപണം. പ്രധാനമന്ത്രി മോദി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ദിവസം ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസില്‍ പ്രവേശനം നിഷേധിച്ചതായും രംഗീല ആരോപിച്ചു.
നാമനിര്‍ദേശ പത്രിക ശ്യാം രംഗീലക്ക നല്‍കാതിരിക്കാനും മജിസ്‌ട്രേറ്റ് ഓഫീസിലെ ജീവനക്കാര്‍ ശ്രമിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് സുരേന്ദ്ര രാജ്പുതും ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്