ന്യൂഡെല്‍ഹി: ബുള്‍ഡോസര്‍ എവിടെ ഓടിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥില്‍ നിന്ന് ഇന്ത്യ മുന്നണി സഖ്യകക്ഷികള്‍ പഠിക്കണം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്. യോഗി ആദിത്യനാഥിന്റെ വെബ്സൈറ്റിലെ ഒരു ലേഖനം പങ്കിട്ട് അദ്ദേഹം സംവരണത്തിന് എതിരാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ആരോപിച്ചു. മുഖ്യമന്ത്രി ആദിത്‌നാഥിന്റെും രാഷ്ട്രീയ സ്വയംസേവക് സംഘിന്റെയും (ആര്‍എസ്എസ്) ''സംവരണ വിരുദ്ധ മനോഭാവത്തെ''യാണ് ലേഖനം പ്രതിഫലിപ്പിക്കുന്നതെന്നും ജയ്‌റാം രമേഷ് ആരോപിച്ചു.
യുപി മുഖ്യമന്ത്രിയുടെ വെബ്സൈറ്റില്‍ ലേഖനം എക്‌സ് പോസ്റ്റിലൂടെ ജയ്‌റാം രമേഷ് ഷെയര്‍ ചെയ്തു. ഇത് അധികനാള്‍ ലഭ്യമായേക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
'ബുള്‍ഡോസര്‍ എവിടെ ഓടിക്കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥില്‍ നിന്ന് ഇന്ത്യാ മുന്നണി പഠിക്കണമെന്നാണ് സ്ഥാനമൊഴിയാനൊരുങ്ങുന്ന പ്രധാനമന്ത്രി പറയുന്നത്. യോഗിയുടെ 'ബുള്‍ഡോസര്‍' ദളിത്, ആദിവാസി, പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണ സമ്പ്രദായത്തിന് എതിരാണെന്ന് കാണാം!' ജയ്‌റാം രമേഷ് എഴുതി.
സംവരണത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങളുടെ പേരിലാണോ യോഗിയെ പിന്തുണയ്ക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു. 400 പ്ലസ് സീറ്റുകള്‍ എന്ന മുദ്രാവാക്യത്തിന് പിന്നിലെ രഹസ്യം ഇതാണ്. പാര്‍ലമെന്റില്‍ 400 സീറ്റുകള്‍ ലഭിച്ചാല്‍ അദ്ദേഹം ബാബാസാഹെബ് അംബേദ്കറുടെ ഭരണഘടന ഭേദഗതി ചെയ്യാനും ദളിത്, ആദിവാസി, പിന്നോക്ക വിഭാഗങ്ങളുടെ സംവരണാവകാശം തട്ടിയെടുക്കാനും ശ്രമിക്കും, ''രമേശ് ആരോപിച്ചു.
അധികാരത്തിലെത്തിയാല്‍ അയോധ്യയിലെ രാമക്ഷേത്രത്തിന് മുകളില്‍ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ബുള്‍ഡോസര്‍ ഓടിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്