റായ്പൂര്‍: മദ്യ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഛത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേലിന്റെ മകന്‍ ചൈതന്യ ബാഗേലിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ്. മാര്‍ച്ച് 15 ന് ചോദ്യം ചെയ്യലിന് റായ്പൂര്‍ ഓഫീസില്‍ ഹാജരാവാനാണ് നിര്‍ദേശം.
ഭൂപേഷ് ബാഗേലിന്റെയും മകന്റെയും സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ദുര്‍ഗ് ജില്ലയിലെ 14 സ്ഥലങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയതിന് ഒരു ദിവസത്തിന് ശേഷമാണ് സമന്‍സ്. എട്ട് മണിക്കൂര്‍ നീണ്ടുനിന്ന റെയ്ഡുകളില്‍ ഫെഡറല്‍ ഏജന്‍സി ചില ഇലക്ട്രോണിക് ഗാഡ്ജെറ്റുകള്‍, രേഖകള്‍, ഏകദേശം 30 ലക്ഷം രൂപ എന്നിവ പിടിച്ചെടുത്തു.
ചൈതന്യയെ കൂടാതെ, അദ്ദേഹത്തിന്റെ അടുത്ത കൂട്ടാളിയെന്ന് ആരോപിക്കപ്പെടുന്ന ലക്ഷ്മി നാരായണ്‍ ബന്‍സല്‍ എന്ന പപ്പു ബന്‍സലിന്റെയും മറ്റുള്ളവരുടെയും സ്ഥാപനങ്ങളില്‍ പരിശോധന നടന്നു.
ഭിലായിയിലെ ഇഡി റെയ്ഡ് ചെയ്ത താമസസ്ഥലം ചൈതന്യയുടെയും പിതാവിന്റെയും ഉടമസ്ഥതയിലുള്ളതാണ്. മദ്യ അഴിമതിയില്‍ നിന്ന് ലഭിച്ച തുക വാങ്ങിയത് ചൈതന്യയാണെന്നാണ് ഇഡി സംശയിക്കുന്നത്. അഴിമതിയില്‍ ആകെ 2,161 കോടി രൂപ വിവിധ പദ്ധതികളിലൂടെ തട്ടിയെടുക്കപ്പെട്ടു.
പ്രതിപക്ഷത്തെ പീഡിപ്പിക്കാന്‍ ലക്ഷ്യമിട്ട് ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടത്തിയ 'രാഷ്ട്രീയ പ്രതികാര നടപടി'യാണ് റെയ്‌ഡെന്ന് ഭൂപേഷ് ബാഗേല്‍ പ്രതികരിച്ചിരുന്നു. എഫ്ഐആറിന് സമാനമായ ഇസിഐആര്‍ നമ്പര്‍ ആവശ്യപ്പെട്ടപ്പോള്‍ ഇഡി അത് നല്‍കിയില്ലെന്നും ബാഗേല്‍ ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്