ചെന്നൈ: ലോക്സഭാ നടപടിക്രമങ്ങള്‍ക്കിടെ, പിഎം സ്‌കൂള്‍സ് ഫോര്‍ റൈസിംഗ് ഇന്ത്യ (പിഎം എസ്എച്ച്ആര്‍ഐ) പദ്ധതി നടപ്പിലാക്കുന്നതില്‍ തിമിഴ്‌നാട് സര്‍ക്കാര്‍ 'സത്യസന്ധതയില്ലാത്തവരാണെന്ന്' വിശേഷിപ്പിച്ച കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെതിരെ തിരിച്ചടിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍.
ധര്‍മ്മേന്ദ്ര പ്രധാന്‍ ഒരു 'അഹങ്കാരിയായ രാജാവിനെപ്പോലെ' സംസാരിക്കുകയാണെന്നും തമിഴ്നാട്ടിലെ ജനങ്ങളെ 'അപമാനിച്ച' വ്യക്തിക്ക് അച്ചടക്കം ആവശ്യമാണ് എന്നും സ്റ്റാലിന്‍പറഞ്ഞു.
'സ്വയം രാജാവായി കരുതുന്ന കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ അഹങ്കാരത്തോടെ സംസാരിക്കുന്നു, അദ്ദേഹത്തിന് നാവിന് മേല്‍ നിയന്ത്രണം ഉണ്ടായിരിക്കണം' എംകെ സ്റ്റാലിന്‍ എക്സില്‍ എഴുതി.
കേന്ദ്രത്തിന്റെ പിഎം ശ്രീ പദ്ധതി നടപ്പിലാക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ മുന്നോട്ട് വന്നില്ലെന്ന് എംകെ സ്റ്റാലിന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ആര്‍ക്കും തന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
'നിങ്ങള്‍ക്ക് ഫണ്ട് അനുവദിക്കാന്‍ കഴിയുമോ ഇല്ലയോ എന്ന് ഉത്തരം നല്‍കുക, അത് ഞങ്ങളില്‍ നിന്ന് ശേഖരിച്ചതും തമിഴ്നാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ളതുമാണ്,' മുഖ്യമന്ത്രി പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്