ആരു വന്നാലും പാലാ വിട്ടുകൊടുക്കില്ല: മാണി സി കാപ്പൻ

MARCH 10, 2025, 6:59 AM

തിരുവനന്തപുരം:  യുഡിഎഫിലേക്ക് കോൺഗ്രസ് എം തിരികെ വരുന്നതിൽ പ്രശ്നമില്ലെന്ന്‌ മാണി സി കാപ്പൻ. എന്നാൽ പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

സംസ്ഥാനത്തെ കോൺഗ്രസ് പാർട്ടിയിൽ ഇന്ന് നേതൃ തലത്തിൽ തർക്കമൊന്നും ഉണ്ടാകില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഉറപ്പ് നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.   

കൂടിക്കാഴ്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

vachakam
vachakam
vachakam

മുന്നണി വിപുലീകരണം ചർച്ചയായില്ലെന്നും എന്നാൽ കോൺഗ്രസ് നേതാക്കളോട്  ഒറ്റക്കെട്ടായി പോകണമെന്ന് നേതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഘടകകക്ഷി നേതാക്കൾക്ക് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഉറപ്പ് നൽകി.

അതേസമയം യുഡിഎഫിൽ നിയമസഭാ സീറ്റ് വിഭജനം നേരത്തെ ആക്കണമെന്ന് ദീപാ ദാസ് മുൻഷിയോട് ആവശ്യപ്പെട്ടെന്ന് സിഎംപി നേതാവ് സിപി ജോൺ പറഞ്ഞു.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam