ചെന്നൈ: മണ്ഡല പുനര്‍നിര്‍ണയ വിഷയത്തില്‍ പുതിയ പോര്‍മുഖം തുറക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. യോജിച്ച് പ്രവര്‍ത്തിക്കാമെന്ന നിര്‍ദേശവുമായി സ്റ്റാലിന്‍ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും പശ്ചിമ ബംഗാള്‍, ഒഡീഷ, പഞ്ചാബ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കുമാണ് തമിഴ്നാട് മുഖ്യമന്ത്രി കത്തെഴുതിയത്. വരാനിരിക്കുന്ന മണ്ഡല പുനര്‍നിര്‍ണ്ണയ നടപടിക്രമങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി ഒരു സംയുക്ത പ്രവര്‍ത്തന സമിതി (ജെഎസി) രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
തമിഴ്നാടിന്റെ ''ഏകീകൃത തന്ത്രം'' ഏകോപിപ്പിക്കാന്‍ സഹായിക്കുന്നതിന് ജെഎസിയില്‍ സേവനമനുഷ്ഠിക്കാന്‍ കഴിയുന്ന, ഒരു മുതിര്‍ന്ന പാര്‍ട്ടി പ്രതിനിധിയെ സംസ്ഥാനങ്ങള്‍ നാമനിര്‍ദ്ദേശം ചെയ്യണമെന്നും സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചു.
മണ്ഡല പുനര്‍നിര്‍ണ്ണയ വിഷയത്തില്‍ ഒരു കൂട്ടായ പാത ചര്‍ച്ച ചെയ്യുന്നതിനായി മാര്‍ച്ച് 22 ന് ചെന്നൈയില്‍ ഒരു യോഗം ചേരാനും അദ്ദേഹം കത്തില്‍ നിര്‍ദ്ദേശിച്ചു. ''ഈ നിമിഷം നേതൃത്വവും സഹകരണവും ആവശ്യപ്പെടുന്നു, രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കപ്പുറം ഉയര്‍ന്നുവന്ന് നമ്മുടെ കൂട്ടായ നന്മയ്ക്കായി നിലകൊള്ളണം,'' അദ്ദേഹം എഴുതി.
മണ്ഡല പുനര്‍നിര്‍ണയ വിഷയത്തില്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സര്‍വകക്ഷി യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നിരുന്നു. 1971 ലെ സെന്‍സസ് കണക്കുകള്‍ പ്രകാരം മണ്ഡല പുനര്‍ നിര്‍ണയം നടത്തണമെന്ന് യോഗം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്