രാജ്യസഭ സീറ്റിനായി അവകാശവാദം ഉന്നയിച്ച് ആർജെഡിയും രം​ഗത്ത്

MAY 16, 2024, 1:22 PM

കോഴിക്കോട്: രാജ്യസഭ സീറ്റിനായി അവകാശവാദം ഉന്നയിച്ച് സിപിഐയും കേരള കോൺ​ഗ്രസ് എമ്മും രം​ഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ അവകാശവാദവുമായി ആർജെഡിയും രം​ഗത്ത് എത്തിയിരിക്കുകയാണ്. 

 ലോക്സഭ സീറ്റ്‌ വിഭജന ചർച്ചയുടെ സമയത്ത് സിപിഎം ഉറപ്പ് നൽകിയതാണ് രാജ്യസഭ സീറ്റെന്നും അന്ന് കത്ത് കൊടുത്തിരുന്നുവെന്നും ആർജെഡി സംസ്ഥാന സെക്രട്ടറി ജനറൽ വർഗീസ് ജോർജ് പറഞ്ഞു. 

വടക്കൻ കേരളത്തിലെ സാഹചര്യം പരിഗണിച്ച് ആർജെഡിക്ക് സീറ്റ് കിട്ടണമെന്നാണ് വർ​ഗ്​ഗീസ് ജോർജ്ജ് പറയുന്നത്. 

vachakam
vachakam
vachakam

സിപിഐക്കും കേരള കോൺഗ്രസ് എമ്മിനും മതിയായ പരിഗണന ഉണ്ടെന്നും  ആർജെഡിക്ക് രാജ്യസഭ സീറ്റ് ഇല്ലാതെ മുന്നോട്ടു പോകാൻ ആകില്ലെന്നും അടുത്ത എൽഡിഎഫ് യോഗത്തിൽ ആവശ്യം ഉന്നയിക്കുമെന്നും വർഗീസ് ജോർജ് പറഞ്ഞു. 


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam