ഹൈക്കോടതി ഇടപെടല്‍: മഹാരാഷ്ട്ര ബന്ദ് പിന്‍വലിച്ച് ശരദ് പവാറും കോണ്‍ഗ്രസും

AUGUST 23, 2024, 7:01 PM

മുംബൈ: ബോംബെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ചത്തെ മഹാരാഷ്ട്ര ബന്ദ് പിന്‍വലിച്ച് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എസ്പി) തലവന്‍ ശരദ് പവാര്‍. എന്‍സിപി (എസ്പി) അംഗമായ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യം, ബദ്ലാപൂരിലെ ഒരു സ്‌കൂളില്‍ നാല് വയസ്സുള്ള രണ്ട് പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. 

വെള്ളിയാഴ്ച ബോംബെ ഹൈക്കോടതി വിഷയത്തില്‍ ഇടപെടുകയും രാഷ്ട്രീയ പാര്‍ട്ടികളെയും വ്യക്തികളെയും ബന്ദിനെ പിന്തുണയ്ക്കുന്നതിനോ പങ്കെടുക്കുന്നതിനോ വിലക്കുകയും ചെയ്തു. ബന്ദ് തടയാന്‍ ആവശ്യമായ എല്ലാ നടപടികളും മഹാരാഷ്ട്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ, ജസ്റ്റിസ് അമിത് ബോര്‍ക്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

'ബദ്ലാപൂര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍, നാളെ സംസ്ഥാനവ്യാപകമായി പൊതു ബന്ദിന് ആഹ്വാനം ചെയ്തിരുന്നു... ഈ വിഷയത്തിലേക്ക് സര്‍ക്കാരിന്റെ ശ്രദ്ധ ആകര്‍ഷിക്കാനുള്ള ശ്രമമായിരുന്നു ഇത്. എന്നാല്‍ ബന്ദ് ഭരണഘടനാ വിരുദ്ധമാണെന്ന് ബോംബെ ഹൈക്കോടതി വിധിച്ചിട്ടുണ്ട്. സമയപരിമിതി കാരണം ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കഴിയില്ല,' പവാര്‍ എക്‌സില്‍ എഴുതി. ഈ സാഹചര്യത്തില്‍ ബന്ദ് ആഹ്വാനം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

vachakam
vachakam
vachakam

കോണ്‍ഗ്രസും ബന്ദ് ആഹ്വാനം പിന്‍വലിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 12 വരെ മഹാരാഷ്ട്രയിലുടനീളം പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംസ്ഥാന ഘടകം അധ്യക്ഷന്‍ നാനാ പടോലെ അറിയിച്ചു. 

ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് പ്രതിപക്ഷത്തിന് കനത്ത പ്രഹരമാണെന്നും കോടതി നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam