ഹൈദരാബാദ്: വൈഎസ്‌ആർ കോണ്‍ഗ്രസിന്‍റെ രണ്ട് എംപിമാർ രാജ്യസഭാംഗത്വം രാജിവച്ചു. മോപിദേവി വെങ്കട്ടരമണ റാവു, ബീത മസ്താൻ റാവു എന്നിവരാണ് രാജി വച്ചത്.
വെങ്കട്ടരമണയ്ക്ക് 2026 ജൂണ്‍വരെയും മസ്താൻ റാവുവിന് 2028 ജൂണ്‍വരെയും കാലാവധിയുണ്ടായിരുന്നു. ഇരുവരും രാജിവച്ചതോടെ രാജ്യസഭയില്‍ വൈഎസ്‌ആർസിപിയുടെ അംഗബലം ഒമ്പതായി ചുരുങ്ങി
ഇരുവരും ടിഡിപിയില്‍ ചേർന്നേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. കെ.കിരണ്‍കുമാർ റെഡ്ഡി, വൈ.എസ്.രാജശേഖരറെഡ്ഡി സർക്കാരുകളില്‍ മന്ത്രിയും രണ്ട് തവണ എംഎല്‍എയും ആയിരുന്ന ആളാണ് മോപിദേവി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെ നേതൃത്വവുമായി അസ്വാരസ്യത്തിലായിരുന്നു ഇദ്ദേഹം ചന്ദ്രബാബു നായിഡുവുമായി ചർച്ച നടത്തിയിരുന്നു.
മുമ്പ് ടിഡിപിക്കൊപ്പമായിരുന്ന ബീത മസ്താൻ റാവു 2009 മുതല്‍ 2014 വരെ കാവാലി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു. 2019ലാണ് വൈഎസ്‌ആർസിപിയില്‍ ചേർന്നത്. ഇരുവരുടെയും രാജി രാജ്യസഭാ അധ്യക്ഷൻ ജഗദീപ് ധൻകർ സ്വീകരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്