കോഴിക്കോട്: എം. മുകേഷ് എം.എല്‍.എ രണ്ട് ദിവസത്തിനുള്ളില്‍ രാജിവെച്ചില്ലെങ്കില്‍ എ.കെ.ജി സെന്ററിന് മുന്നില്‍ പ്രതിഷേധിക്കുമെന്ന് ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ കെ. അജിത. വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാട് ഇടതുസര്‍ക്കാര്‍ സ്വീകരിക്കരുതെന്നും ഇതുവരെയുള്ള നല്ല ചില പ്രവര്‍ത്തനങ്ങള്‍ മുഴുവനും ഇല്ലാതാക്കുന്നതാണ് മുകേഷിനെ സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ നിലപാടെന്നും അജിത വിമര്‍ശിച്ചു.
ആരോപണം ഉയര്‍ന്നാല്‍ പൊതുപ്രവര്‍ത്തകര്‍ സ്ഥാനങ്ങളില്‍ നിന്ന് പുറത്തുപോകുന്ന കീഴ് വഴക്കം നേരത്തെ ഉണ്ടായിരുന്നു. ഇപ്പോള്‍ കേസ് തെളിഞ്ഞാല്‍ പുറത്തു പോകാമെന്നതാണ് കീഴ് വഴക്കം. അത് മാറ്റണം. ആരോപണം നേരിടുന്നവര്‍ പുറത്തുപോകണമെന്നും അജിത കോഴിക്കോട്ട് പറഞ്ഞു. മറ്റ് പാര്‍ട്ടിക്കാര്‍ സ്ഥാനത്തു തുടര്‍ന്നല്ലോ എന്ന ന്യായീകരണം ഇടതുസര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും മുകേഷിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് സ്ത്രീപക്ഷ പ്രവര്‍ത്തകരുടെ കൂട്ടായ്മ സി.പി.എം, സിപിഐ സംസ്ഥാന, ദേശീയ നേതാക്കള്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും അജിത വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്