ശ്രീനഗര്‍: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ ജമ്മു കശ്മീരിലെ ബിജെപി ഘടകത്തില്‍ സീറ്റ് വിഭജനത്തെച്ചൊല്ലി അസംതൃപ്തി പുകയുന്നു. രണ്ട് നേതാക്കള്‍ കൂടി ബിജെപിയില്‍ നിന്ന് രാജിവെച്ചു. ബിജെപിയുടെ സാംബ ജില്ലാ അധ്യക്ഷന്‍ കശ്മീര്‍ സിംഗും ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ ജമ്മു ജില്ലാ തലവന്‍ കനവ് ശര്‍മ്മയുമാണ് രാജിവെച്ചത്.
ഫാറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള നാഷണല്‍ കോണ്‍ഫറന്‍സില്‍ നിന്ന് ബിജെപിയിലേക്ക് എത്തിയ മുന്‍ ജമ്മു കശ്മീര്‍ മന്ത്രി സുര്‍ജിത് സിംഗ് സ്ലാത്തിയയുടെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്താണ് കശ്മീര്‍ സിംഗിന്റെ രാജി. ഒമര്‍ അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്-എന്‍സി സഖ്യ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സ്ലാതിയ 2021ലാണ് ബിജെപിയില്‍ ചേര്‍ന്നത്.
'ഞങ്ങള്‍ സാംബയില്‍ ബിജെപിയെ ശക്തിപ്പെടുത്തുകയും ജനസംഘം സ്ഥാപകന്‍ ശ്യാമ പ്രസാദ് മുഖര്‍ജിയുടെയും ബിജെപിയുടെയും ആശയങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ നിരവധി ത്യാഗങ്ങള്‍ സഹിക്കുകയും ചെയ്തു. ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കുന്നതിനായി ഞങ്ങള്‍ പ്രകടനങ്ങളും സമരങ്ങളും സംഘടിപ്പിച്ചു. എപ്പോഴും നമ്മുടെ പ്രത്യയശാസ്ത്രത്തിനും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനും എതിരായി നിന്ന വ്യക്തിക്കാണ് ടിക്കറ്റ് നല്‍കിയത്,' സിംഗ് കുറ്റപ്പെടുത്തി.
ജമ്മു കശ്മീര്‍ ബിജെപി അധ്യക്ഷന്‍ രവീന്ദര്‍ റെയ്നയ്ക്കുള്ള രാജിക്കത്തില്‍, സ്ലാത്തിയയെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് മാറ്റിയാല്‍ രാജി പിന്‍വലിക്കുമെന്ന് സിംഗ് പറഞ്ഞു. അല്ലാത്തപക്ഷം സ്ലാത്തിയക്കെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി.
ജമ്മു ഈസ്റ്റില്‍ നിന്ന് യുധ്വീര്‍ സേഥിയെ മത്സരിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് കനവ് ശര്‍മ്മയും രാജിവെച്ചത്. 'ഭാര്യ പ്രിയ സേഥി വിദ്യാഭ്യാസ മന്ത്രിയായിരിക്കെ നടത്തിയ അഴിമതികളുടെ പേരില്‍ അറിയപ്പെടുന്ന ആളാണ് യുധ്വീര്‍ സേഥി... എന്റെ ടീം അംഗങ്ങള്‍ക്കൊപ്പം ഞാന്‍ ഇതിനാല്‍ എന്റെ രാജി സമര്‍പ്പിക്കുകയും എന്റെ ടീമിനെ ഉടന്‍ പിരിച്ചുവിടുകയും ചെയ്യുന്നു,' ശര്‍മ പറഞ്ഞു.
ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 18, 25, ഒക്ടോബര്‍ 1 തീയതികളില്‍ നടക്കും. വോട്ടെണ്ണല്‍ ഒക്ടോബര്‍ 4 ന് നടക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്