ആദിവാസി പാരമ്പര്യം സംരക്ഷിക്കാനാണ് ബിജെപിയില്‍ ചേരുന്നതെന്ന് ചമ്പായ് സോറന്‍

AUGUST 28, 2024, 2:06 AM

റായ്പൂര്‍: സന്താള്‍ പര്‍ഗാന പ്രദേശത്തെ ആദിവാസികളുടെ വ്യക്തിത്വം സംരക്ഷിക്കാനാണ് താന്‍ ബിജെപിയില്‍ ചേരുന്നതെന്ന് ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവുമായ ചമ്പായി സോറന്‍. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും ഈ വിഷയം ഗൗരവത്തിലെടുക്കുന്നില്ലെന്നും വോട്ടുകളില്‍ മാത്രമാണ് അവരുടെ ശ്രദ്ധയെന്നും സോറന്‍ ആരോപിച്ചു.

കോല്‍ഹാന്‍ മേഖലയിലെ ആളുകള്‍ ഓരോ ചുവടിലും തന്നോടൊപ്പം നിന്നെന്നും രാഷ്ട്രീയത്തില്‍ നിന്ന് സന്യാസം എടുക്കുന്നതിനോട് യോജിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 30 ന് മകനോടൊപ്പം ബിജെപിയില്‍ ചേരാനുള്ള തീരുമാനം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് കാര്യങ്ങള്‍ വിശദമാക്കി ചമ്പായി സോറന്റെ പോസ്റ്റ്.

''എനിക്ക് എന്റെ വേദന പ്രകടിപ്പിക്കാന്‍ കഴിയുന്ന ഒരു ഫോറം / പ്ലാറ്റ്‌ഫോം പാര്‍ട്ടിയില്‍ ഉണ്ടായിരുന്നില്ല, എന്നെക്കാള്‍ മുതിര്‍ന്ന നേതാക്കള്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്,'' ചമ്പായി സോറന്‍ പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാല്‍ മുതിര്‍ന്ന ജെഎംഎം നേതാക്കളെ സമീപിക്കാന്‍ സാധിച്ചില്ലെന്നും ചമ്പായി സോറന്‍ അവകാശപ്പെട്ടു

vachakam
vachakam
vachakam

'ബാബാ തിലക മാഞ്ചിയുടെയും സിഡോ-കന്‍ഹുവിന്റെയും പുണ്യഭൂമിയായ സന്താല്‍ പര്‍ഗാനയില്‍ ഇന്ന് ബംഗ്ലാദേശി നുഴഞ്ഞുകയറ്റം ഒരു വലിയ പ്രശ്‌നമായി മാറിയിരിക്കുന്നു. വെള്ളത്തിനും കാടിനും ഭൂമിക്കും വേണ്ടിയുള്ള പോരാട്ടത്തില്‍ വിദേശികളായ ബ്രിട്ടീഷുകാരുടെ അടിമത്തം ഒരിക്കലും അംഗീകരിക്കാത്ത വീരന്മാരുടെ പിന്‍ഗാമികളുടെ ഭൂമി കൈവശപ്പെടുത്തിയത് അവരാണ്. ബിജെപി മാത്രമാണ് ഈ വിഷയത്തില്‍ ഗൗരവമുള്ളതായി കാണുന്നത്. മറ്റ് പാര്‍ട്ടികള്‍ വോട്ടിന് വേണ്ടി ഇത് അവഗണിക്കുന്നു. അതിനാല്‍, ആദിവാസികളുടെ സ്വത്വവും നിലനില്‍പ്പും സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തില്‍, നേതൃത്വത്തില്‍ വിശ്വാസം പ്രകടിപ്പിച്ച് ഞാന്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേരാന്‍ തീരുമാനിച്ചു,'' സോറന്‍ കൂട്ടിച്ചേര്‍ത്തു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam
vachakam