ഗൂഗിള്‍ പോഡ്കാസ്റ്റ് നിര്‍ത്തുന്നു

APRIL 27, 2024, 6:03 PM

പുതിയ സേവനങ്ങള്‍ അവതരിപ്പിക്കുകയും അവയില്‍ പലതും കാര്യമായ നേട്ടമുണ്ടാക്കാതെ വന്നപ്പോള്‍ അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട് ഗൂഗിള്‍. ഇപ്പോള്‍ അടച്ചുപൂട്ടിയ ഗൂഗിള്‍ സേവനങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുകയാണ് ഗൂഗിള്‍ പോഡ്കാസ്റ്റ്. ജൂണ്‍ 23 മുതല്‍ പോഡ്കാസ്റ്റ് ആപ്പില്‍ സേവനം ലഭിക്കില്ല.

കിഴിഞ്ഞ വര്‍ഷം ഗൂഗിള്‍ പങ്കുവെച്ച ഒരു ബ്ലോഗില്‍ പോഡ്കാസ്റ്റ് സേവനം നിര്‍ത്തലാക്കുകയാണെന്ന് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പോഡ്കാസ്റ്റിലെ സബ്സ്‌ക്രിപ്ഷനുകള്‍ യൂട്യൂബ് മ്യൂസിക്കിലേക്ക് മൈഗ്രേറ്റ് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

അല്ലെങ്കില്‍ ഒപിഎംഎല്‍ ഫയല്‍ ആയി പോഡ്കാസ്റ്റ് സബ്സ്‌ക്രിപ്ഷന്‍ ലിസ്റ്റ് ഡൗണ്‍ലോഡ് ചെയ്യാനും ഇഷ്ടമുള്ള പോഡ്കാസ്റ്റ് ആപ്പിലേക്ക് എക്സ്പോര്‍ട്ട് ചെയ്യാനും കഴിയും. ജൂലൈ 29 വരെ മൈഗ്രേഷന്‍ ടൂള്‍ ലഭ്യമാവും.

ഗൂഗിള്‍ പോഡ്കാസ്റ്റില്‍ നിന്ന് യൂട്യൂബ് മ്യൂസിക്കിലേക്ക് എങ്ങനെ മാറാം


1. ഗൂഗിള്‍ പോഡ്കാസ്റ്റ് ആപ്പ് തുറക്കുക
2. സ്‌ക്രീനില്‍ മുകളില്‍ കാണുന്ന എക്സ്പോര്‍ട്ട് സബ്സ്‌ക്രിപ്ഷന്‍സ് ബട്ടന്‍ ടാപ്പ് ചെയ്യുക.
3. 'എക്സ്പോര്‍ട്ട് റ്റു യൂട്യൂബ് മ്യൂസിക് സെക്ഷന് കീഴില്‍, എക്സ്പോര്‍ട്ട് ബട്ടന്‍ ടാപ്പ് ചെയ്യുക.
4. അപ്പോള്‍ യൂട്യൂബ് മ്യൂസിക് തുറന്നുവരും, സബ്സ്‌ക്രിപ്ഷന്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ തയ്യാറാണോ എന്ന് ചോദിക്കും
4. ട്രാന്‍സ്ഫര്‍ ക്ലിക്ക് ചെയ്യുക, കണ്ടിന്യൂ ബട്ടണ്‍ ടാപ്പ് ചെയ്യുക.

തേഡ് പാര്‍ട്ടി പോഡ്കാസ്റ്റ് ആയാണ് ഇവ യൂട്യൂബ് മ്യൂസിക് ലൈബ്രറിയില്‍ ഉള്‍പ്പെടുത്തുക. ഇതിന് പകരമായി ഒപിഎംഎല്‍ ഫയലായി ഗൂഗിള്‍ പോഡ്കാസ്റ്റ് ആപ്പില്‍ നിന്ന് സബ്സ്‌ക്രിപ്ഷന്‍ ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം ഇഷ്ടമുള്ള മറ്റൊരു പോഡ്കാസ്റ്റ് ആപ്പിലേക്ക് എക്സ്പോര്‍ട്ട് ചെയ്യാനാവും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam