കൊച്ചി ബിപിസിഎല്ലിലെ എൽപിസി ബോട്ടിലിങ് പ്ലാന്റിലെ ഡ്രൈവർമാർ പണിമുടക്കിൽ:  എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിതരണം  പ്രതിസന്ധിയിൽ

MAY 9, 2024, 9:26 AM

കൊച്ചി:   അമ്പലമുഗൾ ബി പി സി എല്ലിലെ എൽ പി ജി ബോട്ടിലിങ് പ്ലാൻറിൽ ഡ്രൈവർമാർ പണിമുടക്കുന്നു.

പ്ലാൻറിലെ 200 ഓളം ഡ്രൈവർമാരാണ് പണിമുടക്കുന്നത്. സമരത്തെതുടർന്ന് 7 ജില്ലകളിലേയ്ക്കുള്ള നൂറ്റി നാല്പതോളം ലോഡ് സർവീസ് മുടങ്ങി. 

തൃശ്ശൂർ കൊടകരയിലെ സ്വകാര്യ ഏജൻസിയിൽ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ട കൂലി തർക്കത്തെ തുടർന്ന് ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് ഡ്രൈവർമാർ ഇന്ന് രാവിലെ മുതൽ പണിമുടക്ക് സമരം ആരംഭിച്ചത്. ഡ്രൈവർ ശ്രീകുമാറിനാണ് മർദനമേറ്റത്.

vachakam
vachakam
vachakam

പരിക്കേറ്റ ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പണിമുടക്കോടെ ഏഴു ജില്ലകളിലേക്കുള്ള എൽപിജി ഗ്യാസ് സിലിണ്ടറുകളുടെ വിതരണവും ഇതോടെ പ്രതിസന്ധിയിലാകും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam