തൃശൂര്‍: ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നതായി റിപ്പോർട്ട്. കേരള അതിര്‍ത്തിയോട് ചേര്‍ന്നുള്ള തമിഴ്നാട് വാൽപ്പാറയ്ക്കടുത്ത് നെടുംങ്കുട്ര ആദിവാസി ഊരിലെ രവിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 9നാണ് സംഭവം ഉണ്ടായത്.
രവി രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഊരിലേക്ക് വരുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാട്ടാനയുടെ മുന്നില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ രവിയെ ആക്രമിക്കുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം. ചവിട്ടേറ്റ രവിയെ രക്ഷിക്കാനായില്ല. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്