മറഡോണയുടെ ഗോൾഡൻ ബോൾ ലേലത്തിന്

MAY 10, 2024, 8:00 PM

ഫുട്‌ബോൾ ഇതിഹാസം മാറഡോണയുടെ മാന്ത്രികപ്രകടനത്തിന് ലഭിച്ച 'ഗോൾഡൻ ബോൾ' ലേലത്തിൽ വെക്കുന്നു.

1986 ലോകകപ്പിലെ മികച്ചതാരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ലഭിച്ച ട്രോഫിയാണ് ലേലത്തിൽ വെക്കുന്നത്. ജൂണിലാകും ലേലം. അടിസ്ഥാനവില നിശ്ചയിച്ചിട്ടില്ല.

നായകൻ മറഡോണയുടെ അതുല്യപ്രകടനമാണ് 1986 ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചത്. ക്വാർട്ടർഫൈനലിൽ ഇംഗ്ലണ്ടിനെതിരെ മറഡോണ നേടിയ രണ്ടുഗോളും ചരിത്രത്തിൽ ഇടംപിടിച്ചു. ആദ്യഗോൾ 'ദൈവത്തിന്റെ കൈ' എന്നും രണ്ടാമത്തേത് 'നൂറ്റാണ്ടിന്റെ ഗോൾ' എന്നും അറിയപ്പെടുന്നു.

vachakam
vachakam
vachakam

ടൂർണമെന്റിൽ മറഡോണ അഞ്ചുഗോൾ നേടി. ഫൈനലിൽ ജർമനിയെ തോൽപ്പിച്ചാണ് കിരീടം നേടിയത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ മറഡോണ ധരിച്ച ജേഴ്‌സി നേരത്തെ ലേലംചെയ്തിരുന്നു. ലോകകപ്പിലെ ഗോൾഡൻ ബോൾ ലേലത്തിന് വെക്കുന്നതും ആദ്യമായിട്ടാണ്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam