ഓണ്‍ലൈന്‍ റീസെന്റ്‌ലി’ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി വാട്സാപ്പ്

APRIL 17, 2024, 10:22 AM

വാട്സ്‌ആപ്പ് തങ്ങളുടെ ഉപയോക്താക്കള്‍ക്കായി പുതിയൊരു ഫീച്ചർ കൂടി പുറത്തിറക്കിയിരിക്കുന്നു. റീസന്റ്ലി ഓണ്‍ലൈൻ (Recently online) എന്നാണ് ഈ പുതിയ ഫീച്ചറിന്റെ പേര്.

ഈ ഫീച്ചർ ഇപ്പോള്‍ ഏതാനും ബീറ്റ ടെസ്റ്റ്ർമാർക്കായാണ് പുറത്തിറക്കിയിരിക്കുന്നത്. അ‌ധികം വൈകാതെ മറ്റ് ഉപയോക്താക്കളിലേക്കും ഇത് എത്തുമെന്ന് വാബീറ്റഇൻഫോ (WABetaInfo) റിപ്പോർട്ട് ചെയ്യുന്നു.

പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ വാട്സ്‌ആപ്പില്‍ റീസന്റായി ഓണ്‍ലൈനില്‍ ഉണ്ടായിരുന്ന ആളുകളുടെ ലിസ്റ്റ് പ്രദർശിപ്പിക്കുന്ന ഒരു പുതിയ ഫീച്ചർ ആണ് ഇത്. നിലവില്‍ ഏതെങ്കിലും കോണ്‍ടാക്‌ട് റീസന്റായി ഓണ്‍ലൈനില്‍ ഉണ്ടായിരുന്നോ എന്ന് അ‌റിയണമെങ്കില്‍ അ‌വരുടെ ചാറ്റില്‍ പോയി ലാസ്റ്റ് സീൻ നോക്കണമായിരുന്നു.

vachakam
vachakam
vachakam

എന്നാല്‍ പുതിയ ഫീച്ചർ എത്തുന്നതോടെ റീസന്റായി ഓണ്‍ലൈനില്‍ ഉണ്ടായിരുന്ന കോണ്‍ടാക്ടുകള്‍ ഏതൊക്കെയെന്ന് ലിസ്റ്റായി വാട്സ്‌ആപ്പ് പ്രദർശിപ്പിക്കും. അ‌വർ ഓണ്‍ലൈനില്‍ ഉണ്ടായിരുന്നു എന്ന് മനസിലാക്കി അ‌വരെ വിളിക്കാനോ ചാറ്റ് ചെയ്യാനോ ഇത് ഉപയോക്താവിനെ സഹായിക്കുന്നു. അ‌തേസമയം ആളുകളുടെ സ്വകാര്യത മാനിച്ചുകൊണ്ട് തന്നെയാണ് ഈ ഫീച്ചർ വാട്സ്‌ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

അ‌തായത് നാം ഓണ്‍ലൈനില്‍ ഉള്ളകാര്യവും നമ്മുടെ ലാസ്റ്റ് സീനും മറ്റുള്ളവർ കാണാതെ മറച്ചുവയ്ക്കാനും അ‌ത് ഏതൊക്കെ കോണ്‍ടാക്ടുകള്‍ക്ക് കാണാം എന്ന് തീരുമാനിക്കാനും ഉള്ള ഓപ്ഷൻ വാട്സ്‌ആപ്പ് ഇതിനകം നല്‍കിയിട്ടുണ്ട്.

ഈ ഓപ്ഷൻ ഉപയോഗിച്ച്‌ ലാസ്റ്റ് സീനും ഓണ്‍ലൈൻ സ്റ്റാറ്റസും മറച്ച്‌ വച്ചിരിക്കുന്നവരുടെ പേരുകള്‍ പുതിയതായി വരുന്ന റീസന്റ്ലി ഓണ്‍ലൈൻ ലിസ്റ്റില്‍ ഉണ്ടാകില്ല.ആൻഡ്രോയിഡ് 2.24.9.14 ബീറ്റ അപ്‌ഡേറ്റിലാണ് ഇത് എത്തിയിരിക്കുന്നത്. ഏതാനും ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഇത് ലഭ്യമായിത്തുടങ്ങിയിരിക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam