ഇന്ത്യന്‍ ദമ്പതികള്‍ക്ക് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം; സിംഗപ്പൂര്‍ എയര്‍ലൈന്‍സിനോട് തെലങ്കാന കോടതി

MAY 2, 2024, 4:08 PM

ഹൈദരാബാദ്: ഇന്ത്യന്‍ ദമ്പതികള്‍ക്ക് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവിട്ട് ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. തെലങ്കാന ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയാണ് ദമ്പതികള്‍ക്ക് ഏര്‍പ്പെടുത്തിയ ദുരനുഭവത്തിനും യാത്രാ ക്ലേശത്തിനും സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് പിഴയിട്ടത്.

കഴിഞ്ഞ വര്‍ഷം മെയിലാണ് രവിഗുപ്ത എന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയും ഹൈദരാബാദില്‍ നിന്നും ഓസ്‌ട്രേലിയയ്ക്ക് പോകുന്നതിനായി സിംഗപ്പൂര്‍ എയര്‍ലൈന്‍സില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. സിംഗപ്പൂര്‍ വഴി കടന്നു പോകുന്ന ഫ്ളൈറ്റില്‍ ഒരാള്‍ക്ക് ബിസിനസ് ക്ലാസ് സീറ്റിന് 66,750 രൂപയായിരുന്നു ചാര്‍ജ്ജ്. ബുക്ക് ചെയ്ത സീറ്റില്‍ ഓട്ടോമാറ്റിക് റിക്ലൈന്‍ ഫീച്ചര്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നും അത് മാനുവലായി അഡ്ജസ്റ്റ് ചെയ്യേണ്ടി വന്നു എന്നും ചൂണ്ടിക്കാട്ടിയാണ് ദമ്പതികള്‍ എയര്‍ലൈന്‍സിന് പരാതി നല്‍കിയത്.

എന്നാല്‍ എയര്‍ലൈന്‍സ് അധികൃതര്‍ 10000 ലോയല്‍റ്റി പോയ്ന്റ്‌സ് നല്‍കി പരാതി ഒഴിവാക്കുകയായിരുന്നു. തുടര്‍ന്ന് ദമ്പതികള്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയില്‍ തങ്ങളെ 'എക്കണോമി ക്ലാസ് യാത്രക്കാരായി' പരിഗണിച്ചുവെന്നും അഞ്ച് മണിക്കൂറോളം നീണ്ട യാത്രയില്‍ മുഴുവന്‍ സമയവും തങ്ങള്‍ ഉണര്‍ന്നിരിക്കുകയായിരുന്നെന്നും ദമ്പതികള്‍ പരാതിപ്പെട്ടു. കേസ് പരിഗണിച്ച കോടതി ദമ്പതികള്‍ അനുഭവിച്ച മാനസിക വേദനയ്ക്കും യാത്രാക്ലേശത്തിനും 2,040 പൗണ്ട് (213,585 രൂപ) നഷടപരിഹാരം നല്‍കാന്‍ ഉത്തരവിടുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam