കോവിഡ് വാക്‌സിന്‍ എടുത്തിട്ടുണ്ടോ? ഇങ്ങനെ ഒരു കോൾ വന്നോ..?? തട്ടിപ്പാണ് !!

MAY 16, 2024, 12:23 PM

കൊവിഡ്-19 വാക്‌സിൻ കോവിഷീൽഡിൻ്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക മുതലെടുക്കാൻ തട്ടിപ്പുകാർ ശ്രമിക്കുന്നതായി പോലീസ്. കൊവിഡ് വാക്‌സിൻ്റെ മറവിൽ ആധാർ നമ്പറും ബാങ്ക് വിവരങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങൾ തട്ടിപ്പുകാർ ചോർത്തുന്നതായി കൊൽക്കത്ത പോലീസ് മുന്നറിയിപ്പ് നൽകുന്നു.

അടുത്തിടെ കൊൽക്കത്ത നിവാസികൾക്ക് ആരോഗ്യ വകുപ്പിൽ നിന്നാണെന്ന് അവകാശപ്പെട്ട് ഫോൺ കോളുകൾ വന്നിരുന്നു. കോവിഷീല്‍ഡ് അല്ലെങ്കില്‍ കോവാക്‌സിന്‍ എടുത്തിട്ടുണ്ടോയെന്നും ആധാര്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ ചോദിച്ചറിയുകയുമാണ് ചെയ്യുന്നത്. മറ്റു ചിലര്‍ക്ക് വാക്‌സിന്‍ സംബന്ധിയായ വിവരങ്ങള്‍ തേടി റെക്കോര്‍ഡ് ചെയ്ത ഐവിആര്‍എസ്(ഇന്‌ററാക്ടീവ് വോയ്‌സ് റസ്‌പോണ്‍സ് സിസ്റ്റം) കോളുകള്‍ ലഭിച്ചു.

കോവിഡ് വാക്‌സിന്‍ എടുത്തിട്ടുണ്ടോ എന്നാണ് റെക്കോര്‍ഡ് ചെയ്ത ശബ്ദത്തില്‍ ആദ്യം ചോദിക്കുന്നത്. അതേ എന്നാണെങ്കില്‍ കോവിഷീല്‍ഡിന് ഒന്നും കോവാക്‌സിന് രണ്ടും ബട്ടന്‍ അമര്‍ത്താന്‍ ആവശ്യപ്പെടും. അതിനുശേഷം ഫോണ്‍ മരവിപ്പിക്കുകയും ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നെറ്റ്‍വര്‍ക്ക് അപ്രത്യക്ഷമാകുകയും ചെയ്യും' - കൊല്‍ക്കത്ത സൈബര്‍ സെല്ലിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

vachakam
vachakam
vachakam

ആര്‍ക്കും ഇതുവരെ പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെങ്കിലും വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങള്‍ ശേഖരിക്കാനും ബാങ്ക് അക്കൗണ്ടുകള്‍ ആക്‌സസ് ചെയ്യാനും ഒരു വ്യക്തിയുടെ ഫോണിന്‌റെ നിയന്ത്രണങ്ങള്‍ ഏറ്റെടുക്കാനുമുള്ള സൈബര്‍ തട്ടിപ്പുകാരുടെ ശ്രമങ്ങളാണിതെന്ന് സൈബര്‍ വിദഗ്ധര്‍ കരുതുന്നു.

അജ്ഞാത നമ്പരുകളില്‍ നിന്നുള്ള കോളുകള്‍ സ്വീകരിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കൂടാതെ വ്യക്തിഗത വിവരങ്ങള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഒടിപി എന്നിവ നല്‍കരുതെന്നും നിര്‍ദേശിക്കുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam