വാഷിംഗ്ടണ്‍: ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും എതിരായ ക്രൂരമായ അക്രമങ്ങളെ ശക്തമായി അപലപിച്ച് മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യയുമായും നല്ല സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബന്ധം ശക്തിപ്പെടുത്തുമെന്നും ദീപാവലി സന്ദേശത്തില്‍ ട്രംപ് പറഞ്ഞു.
'ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ ക്രൂരമായ അക്രമത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു, ഇത് ആകെ അരാജകത്വം പടര്‍ത്തിയിരിക്കുന്നു,' അദ്ദേഹം ട്വീറ്റ് ചെയ്തു.
തന്റെ എതിരാളിയും വൈസ് പ്രസിഡന്റുമായ കമലാ ഹാരിസും പ്രസിഡന്റ് ജോ ബൈഡനും യുഎസിലും ലോകമെമ്പാടുമുള്ള ഹിന്ദുക്കളെ അവഗണിക്കുകയാണെന്ന് ട്രംപ് ആരോപിച്ചു.
'കമലയും ജോയും ലോകമെമ്പാടുമുള്ള ഹിന്ദുക്കളെയും അമേരിക്കയിലെ ഹിന്ദുക്കളെയും അവഗണിച്ചു. അവര്‍ ഇസ്രായേല്‍ മുതല്‍ ഉക്രെയ്ന്‍ വരെ ഒരു ദുരന്തമാണ് സൃഷ്ടിച്ചത്, പക്ഷേ ഞങ്ങള്‍ അമേരിക്കയെ വീണ്ടും ശക്തമാക്കുകയും സമാധാനം തിരികെ കൊണ്ടുവരുകയും ചെയ്യും.' ട്രംപ് പറഞ്ഞു.
'തീവ്ര ഇടതുപക്ഷത്തിന്റെ മതവിരുദ്ധ അജണ്ടയ്ക്കെതിരെ ഞങ്ങള്‍ അമേരിക്കന്‍ ഹിന്ദുക്കളെയും സംരക്ഷിക്കും. നിങ്ങളുടെ സ്വാതന്ത്ര്യത്തിനായി ഞങ്ങള്‍ പോരാടും. എന്റെ ഭരണത്തിന് കീഴില്‍ ഇന്ത്യയുമായും എന്റെ നല്ല സുഹൃത്തുമായ പ്രധാനമന്ത്രി മോദിയുമായും ഞങ്ങള്‍ മഹത്തായ പങ്കാളിത്തം ശക്തിപ്പെടുത്തും,' ട്രംപ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്