11 കാരിയുടെ 30 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി അനുമതി

NOVEMBER 1, 2024, 12:43 AM

മുംബൈ: 30 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി ബോംബെ ഹൈക്കോടതി. ബലാത്സംഗത്തിന് ഇരയായ 11-കാരിക്കാണ് ഗര്‍ഭച്ഛിദ്രത്തിന് അനുമതി ലഭിച്ചത്. ശാരീരികമായും മാനസികമായും ഗര്‍ഭച്ഛിദ്ര പ്രക്രിയകളിലൂടെ കടന്നുപോകാന്‍ പെണ്‍കുട്ടി യോഗ്യയാണെന്ന് മെഡിക്കല്‍ ബോര്‍ഡ് അറിയച്ചതിനെ തുടര്‍ന്നാണ് കോടതി അനുമതി നല്‍കിയത്.

ജസ്റ്റിസ് ശര്‍മിള ദേശ്മുഖ്, ജിതേന്ദ്ര ജെയിന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. പെണ്‍കുട്ടിയുടെ പിതാവായിരുന്നു ഹര്‍ജിക്കാരന്‍.

അണുബാധ കാരണമാണ് പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെടുന്നതെന്നായിരുന്നു ആദ്യം കുടുംബം കരുതിയത്. പെണ്‍കുട്ടിയെ പരിശോധിച്ച താനെയിലെ ആശുപത്രി അധികൃതര്‍ വയറുവേദനയ്ക്ക് മരുന്ന് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ വേദന കുറയാതെ വന്നതോടെ മുംബൈയിലെ ആശുപത്രിയെ സമീപിക്കുകയായിരുന്നു കുടുംബം. തുടര്‍ന്നാണ് 11 കാരി ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ഒക്ടോബര്‍ 24നായിരുന്നു സംഭവം. 11-കാരിയെ ആരോ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് ബോധ്യമായതോടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

20 ആഴ്ച പിന്നിട്ടതിനാല്‍ ഗര്‍ഭം അലസിപ്പിക്കാന്‍ കോടതിയുടെ അനുമതി ആവശ്യമായിരുന്നു. കേസിന്റെ ഗൗരവവും മെഡിക്കല്‍ ബോര്‍ഡിന്റെ ശുപാര്‍ശയും പരിഗണിച്ചാണ് കോടതി ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി. ഗര്‍ഭസ്ഥശിശുവിന്റെ രക്ത, ടിഷ്യൂ സാമ്പിളുകള്‍ ശേഖരിച്ച് വയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഭാവിയില്‍ ഇത് അന്വേഷണത്തിന് സഹായിച്ചേക്കുമെന്ന നിഗമനത്തിലാണ്.

പുറത്തെടുക്കുന്ന ഗര്‍ഭസ്ഥശിശുവിന് ജീവനുണ്ടെങ്കില്‍ അതിനെ പരിപാലിക്കേണ്ട പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാനത്തിനാണെന്നും കുഞ്ഞിന്റെ ആരോഗ്യം പരിപാലിക്കാന്‍ ഡോക്ടര്‍മാര്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും കോടതി നിര്‍ദേശിച്ചു. പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam