ന്യൂഡെല്‍ഹി: ജാമ്യത്തിലിറങ്ങിയ ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പരാതിയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയില്‍. കെജ്രിവാളിന്റെ പ്രചാരണ പ്രസംഗങ്ങള്‍ സുപ്രീം കോടതിയില്‍ ഉന്നയിച്ച ഇഡി, അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ നിയമ വ്യവസ്ഥയുടെ മുഖത്തേറ്റ അടിയാണെന്ന് പറഞ്ഞു. എന്നാല്‍, വിഷയത്തില്‍ പ്രതികരിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.
ജൂണ്‍ 4 ന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോള്‍ ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ ജൂണ്‍ 5 ന് തിഹാര്‍ ജയിലിലില്‍ നിന്ന് താന്‍ പുറത്തിറങ്ങുമെന്ന കെജ്രിവാളിന്റെ പരാമര്‍ശമാണ് ഇഡി ചൂണ്ടിക്കാട്ടിയത്.
'ആളുകള്‍ എഎപിക്ക് വോട്ട് ചെയ്താല്‍ ജൂണ്‍ രണ്ടിന് താന്‍ ജയിലില്‍ പോകേണ്ടതില്ലെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. അരവിന്ദ് കെജ്രിവാളിന് ഇത് എങ്ങനെ പറയാന്‍ കഴിയും?' സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയോട് ചോദിച്ചു.
'വിധിക്കെതിരായ വിമര്‍ശനങ്ങളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഞങ്ങള്‍ അതിലേക്ക് കടക്കില്ല. അദ്ദേഹം (കെജ്രിവാള്‍) എപ്പോള്‍ കീഴടങ്ങണമെന്ന് ഞങ്ങളുടെ ഉത്തരവ് വ്യക്തമാണ്. ഇത് സുപ്രീം കോടതിയുടെ ഉത്തരവാണ്. നിയമം അതിനനുസരിച്ചാണ് നടപ്പാക്കേണ്ടത്. ഞങ്ങള്‍ ആര്‍ക്കും ഒരു ഇളവും കൊടുത്തിയിട്ടില്ല,' ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.
കേസില്‍ ഇഡി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്