കൊൽക്കത്ത: പാക് അധീന കശ്മീരിനെക്കുറിച്ചുള്ള ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ളയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
പാക് അധീന കശ്മീരിനെ തിരിച്ചുപിടിക്കാൻ ഈ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും 141 കോടി ജനസംഖ്യയുള്ള ആണവശക്തിയായ ഇന്ത്യ ആരെയും ഭയപ്പെടുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.
ഫാറൂഖ് അബ്ദുള്ളയുടെ പരാമർശത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും അമിത് ഷാ വിമർശിച്ചു. രാഹുലിൻ്റെ സഖ്യത്തിൽ ഫാറൂഖ് പങ്കാളിയാണെന്നും അതിനാൽ ഇത്തരം പരാമർശങ്ങളിൽ രാഹുൽ വിശദീകരണം നൽകണമെന്നും അമിത് ഷാ പറഞ്ഞു.
"പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണ്. അത് നിഷേധിക്കാൻ ആർക്കും സാധിക്കില്ല. പാകിസ്താന്റെ കൈവശം ആറ്റംബോംബ് ഉണ്ട്, അതുകൊണ്ട് അവർക്ക് ബഹുമാനം നല്‍കണമെന്നും, പാക് അധീന കശ്മീരില്‍ അവകാശം ഉന്നയിക്കരുതെന്നുമാണ് ഫാറൂഖ് പറയുന്നത്.
എനിക്ക് അദ്ദേഹത്തോട് ഒരു കാര്യം ചോദിക്കാനുണ്ട്. 141 കോടി ജനസംഖ്യയുള്ള ആണവശക്തിയായ ഇന്ത്യ എന്തിന്റെ പേരിലാണ് ആരെയെങ്കിലും പേടിച്ച് അതിന്റെ അവകാശങ്ങള്‍ ഉപേക്ഷിക്കേണ്ടത്. എന്ത് തരം ചിന്തയാണത്? പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാഗമാണ്. ബിജെപി അത് ഉറച്ച് വിശ്വസിക്കുന്നു. അത് തീർച്ചയായും തിരികെ ഇന്ത്യയുടേതാക്കിയിരിക്കുമെന്നും" അമിത് ഷാ പറഞ്ഞു
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്