വരുന്നു രജനികാന്തിന്‍റെ ബയോപിക്; ഞെട്ടിക്കുന്ന തുകയ്ക്ക് അവകാശം സ്വന്തമാക്കി സാജിത് നഡ്വാല

MAY 2, 2024, 4:55 PM

ചെന്നൈ: ഇന്ത്യന്‍ സിനിമ ലോകത്തെ അതികായനാണ് രജനികാന്ത്. ഒരു ബസ് കണ്ടക്ടറില്‍ നിന്നും സിനിമ ലോകത്തെ സൂപ്പര്‍താരമായി വളര്‍ന്ന താരത്തിന്റെ ജീവിത കഥ ഒരു സിനിമയെ വെല്ലുന്നതാണ്.

ഇപ്പോള്‍ താരത്തിന്റെ ബയോപിക് വരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഹംഗാമ.കോം കഴിഞ്ഞ ദിവസം പുറത്തുവിട്ട വാര്‍ത്ത പ്രകാരം പ്രമുഖ ബോളിവുഡ് നിര്‍മ്മാതാവ് സാജിത് നഡ്വാല രജനികാന്തിന്‍റെ ജീവിത കഥ സിനിമയാക്കാനുള്ള അവകാശം കരസ്ഥമാക്കിയെന്നാണ് പുറത്തു വരുന്ന വിവരം. 

ഇപ്പോള്‍ സല്‍മാന്‍ നായകനായി എത്തുന്ന എആര്‍ മുരുകദോസ് ചിത്രം സിക്കന്തറിന്‍റെ നിര്‍മ്മാണഘട്ടത്തിലാണ്  സാജിത് നഡ്വാല.  അതിന് ശേഷം രജനി ചിത്രത്തിലേക്ക് കടക്കും എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. 

vachakam
vachakam
vachakam

അതേസമയം ചിത്രത്തിന്റെ സംവിധായകന്‍ ആരെന്നോ, ആരൊക്കെയാണ് അഭിനയിക്കുന്നത് എന്നോ ഇതുവരെ വ്യക്തമല്ല. ചിത്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ 2025 ഓടെ ആരംഭിക്കും എന്നാണ് പുറത്തു വരുന്ന വിവരം. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam