അടിയോടിടി പിന്നെ കല്യാണവും... 'ഗുരുവായൂരമ്പല നടയിൽ' റിലീസ് ടീസർ

MAY 15, 2024, 6:59 PM

പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്ത 'ഗുരുവായൂരമ്പല നടയിൽ' എന്ന ചിത്രം മെയ് 16ന് റിലീസാകുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായുള്ള ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ചിത്രത്തിലെ ഒരുവിധം എല്ലാ താരങ്ങളും ഈ ടീസറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.


കഴിഞ്ഞ ദിവസം ഇറങ്ങിയ ചിത്രത്തിലെ 'കെ ഫോർ കല്യാണം' എന്ന് തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിൽ വൈറലാണ്. ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനും ഗംഭീര പ്രതികരണമാണ് ലഭിച്ചത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, E4 എന്റർടൈൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. ഒരു കംപ്ലീറ്റ് കോമഡി ചിത്രമായിരിക്കും 'ഗുരുവായൂരമ്പല നടയിൽ' എന്നാണ് പ്രോമോകൾ തരുന്ന സൂചന.

vachakam
vachakam
vachakam

നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, രേഖ, ഇർഷാദ്,സിജു സണ്ണി, സഫ്വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ് കെ.യു, ബൈജു തുടങ്ങിയ താരനിരയാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തമിഴ് താരം യോഗി ബാബുവിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം കൂടിയാണ് 'ഗുരുവായൂരമ്പല നടയിൽ'.

കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണിത്. കോമഡി  എന്റർടെയ്‌നർ വിഭാഗത്തിലുള്ളതാണ് ചിത്രം. എഡിറ്റർ ജോൺ കുട്ടി, സംഗീതം അങ്കിത് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ,

ആർട്ട് ഡയറക്ടർ സുനിൽ കുമാർ, കോസ്റ്റ്യൂം ഡിസൈനർ അശ്വതി ജയകുമാർ, മേക്കപ്പ്‌സുധി സുരേന്ദ്രൻ, സൗണ്ട് ഡിസൈനർ അരുൺ എസ്. മണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ ശ്രീലാൽ,

vachakam
vachakam
vachakam

സെക്കന്റ് യൂണിറ്റ് ക്യാമറ അരവിന്ദ് പുതുശ്ശേരി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയിൽ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് അനീഷ് നന്ദിപുലം, വിനോഷ് കൈമൾ, സ്റ്റിൽസ് ജസ്റ്റിൻ, ഓൺലൈൻ മാർക്കറ്റിംഗ് ടെൻ ജി.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam