‘ഗുരുവായൂരമ്പലനടയിൽ’ ആദ്യ പ്രതികരണം ഇങ്ങനെ

MAY 16, 2024, 2:35 PM

പൃഥ്വിരാജ്, ബേസിൽ ജോസഫ് എന്നിവർ ഒന്നിക്കുന്ന വെഡ്ഡിങ്ങ് എന്റർടെയ്നർ 'ഗുരുവായൂരമ്പല നടയിൽ' തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.  പുതിയ കാലത്തിൻറെ മാറ്റവും കോമഡിയും എല്ലാം ഇടകലർത്തി രണ്ട് മണിക്കൂർ പത്ത് മിനുട്ട് തീയറ്ററിൽ പ്രേക്ഷകന് ചിരിക്കാനുള്ള വക നൽകുന്നുണ്ട് 'ഗുരുവായൂർ അമ്പലനടയിൽ'.

പുറത്തിറങ്ങിയ പോസ്റ്ററുകളും ട്രെയ്‌ലറുമെല്ലാം ഒരു ചിരി വിരുന്ന് ഉറപ്പ് നേരത്തെ നൽകയതിനാൽ തന്നെ സിനിമയ്ക്കായി പ്രേക്ഷകർ ഏറെ കാത്തിരിക്കുകയിരുന്നു.

 ജയ ജയ ജയ ജയ ഹേയ്ക്ക് ശേഷം വിപിൻ ദാസ് സംവിധാനം ചെയ്ത സിനിമയുടെ ആദ്യ ഷോകൾ കഴിയുമ്പോൾ വമ്പൻ പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.

vachakam
vachakam
vachakam

ഒരു പ്രേമ പരാജയത്തിന് ശേഷം അഞ്ച് കൊല്ലത്തോളം വിവാഹത്തെക്കുറിച്ച് ആലോചിക്കാത്ത വിനുവിൻറെ വിവാഹം ഉറപ്പിച്ചയിടത്ത് നിന്നാണ് ചിത്രം ആരംഭിക്കുന്നത്. വിനുവിന് വധുവിനെക്കാൾ പ്രിയപ്പെട്ടവനാണ് വധുവിൻറെ സഹോദരൻ ആനന്ദ്. ഇരുവരുടെയും റാപ്പോയിലാണ് ചിത്രം ആരംഭിക്കുന്നത് തന്നെ. എന്നാൽ അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റ് ഈ വിവാഹം നടക്കുമോ ഇല്ലയോ എന്ന രീതിയിലേക്ക് എത്തിക്കുന്നു, ഈ കഥാതന്തുവിൽ നിന്നാണ് രസകരമായ ഒരു ചിത്രത്തിലേക്ക്  'ഗുരുവായൂർ അമ്പലനടയിൽ' വളരുന്നത്. 

ആദ്യ പകുതിയും രണ്ടാം പകുതിയും ചിരിയുടെ ആഘോഷമാണ് തീർത്തത് എന്നാണ് പ്രഷക പ്രതികരണങ്ങൾ. മികച്ച കോമഡിയുടെ സമന്വയം. ബേസിൽ- പൃഥ്വി കോംബോയുടെ പീക്ക് അഴിഞ്ഞാട്ടം, ബാക്കിയുള്ള അഭിനേതാക്കളും തിളങ്ങി. ഒരു പൂർണ്ണമായ രസകരമായ പാക്കേജ് എന്നീങ്ങനെയുളള പ്രതികരണങ്ങളാണ് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്നത്.


vachakam
vachakam
vachakam


vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam