ജയം രവിയുടെ 'ബ്രദർ' ചിത്രം ഒക്ടോബർ 31ന് തിയേറ്ററിലെത്തും.....

OCTOBER 30, 2024, 8:14 PM

'ഒരു കൽ ഒരു കണ്ണാടി', 'ബോസ് എങ്കിറ ഭാസ്‌കരൻ' തുടങ്ങി തമിഴിലെ മികച്ച ഹിറ്റ് കോമഡി ചിത്രങ്ങൾ ഒരുക്കിയ എം രാജേഷ് ജയം രവിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ബ്രദർ'. ദീപാവലി റിലീസായി ഒക്ടോബർ 31ന് 'ബ്രദർ' തിയേറ്ററിലെത്തും. സീൻ മീഡിയ എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ നിർമിച്ച ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗുരുജ്യോതി ഫിലിംസ്, സാൻഹ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ്. കെ.എസ്. സെന്തിൽ കുമാർ, വി. ഗുരു രമേഷ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.

https://youtu.be/rmonLZ1kElw?si=2dvnAz_K9NiMzizp

ഏറെ പ്രതീക്ഷ നൽകുന്ന ചിത്രത്തിന്റെ ട്രെയിലർ യൂട്യൂബിൽ ഇപ്പോൾ ട്രെൻഡിംഗിൽ ആണ്. ഒരു കോമഡി ഫാമിലി എന്റർടൈയ്‌നറായിരിക്കും 'ബ്രദർ' എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ജയം രവി അവതരിപ്പിക്കുന്ന കാർത്തിക് എന്ന കഥാപാത്രം തന്റെ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയും ട്രെയ്‌ലർ നൽകുന്നുണ്ട്. പ്രിയങ്ക മോഹൻ നായികയായി എത്തുന്ന സിനിമയിൽ ശരണ്യ പൊൻവണ്ണൻ, വി.ടി.വി. ഗണേഷ്, ഭൂമിക ചൗള, യോഗി ബാബു, നാട്ടി സീത, അച്യുത്, റാവു രമേഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

vachakam
vachakam
vachakam

തമിഴിലെ ഹിറ്റ് സംഗീത സംവിധായകൻ ഹാരിസ് ജയരാജാണ് ബ്രദറിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്കെല്ലാം പ്രേക്ഷകരിൽ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് .ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിവേകാനന്ദ് സന്തോഷ് ആണ്. എഡിറ്റർ: ആശിഷ് ജോസഫ്, ആർട്ട്: ആർ.കിഷോർ, കൊറിയോഗ്രാഫി: സാൻഡി, സതീഷ്‌കൃഷ്ണൻ, മേക്കപ്പ്: പ്രകാശ്, കോസ്റ്റ്യുംസ്: പ്രവീൺ രാജ, പല്ലവി സിംഗ്, സ്റ്റിൽസ്: മുരുഗദോസ്, ഡിസൈൻ: ഡിസൈൻ പോയിന്റ്, പി.ആർ.ഓ : പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam