സോഷ്യൽ ക്ലബ് ഓഫ് ന്യൂ ജേഴ്‌സി അമേരിക്കൻ ഇലക്ഷൻ വാച്ച് നൈറ്റ് നവംബർ 5ന്

OCTOBER 30, 2024, 8:27 PM

ന്യൂ ജേഴ്‌സി : സോഷ്യൽ ക്ലബ് ഓഫ് ന്യൂ ജേഴ്‌സിയുടെ ആഭിമുഖ്യത്തിൽ അമേരിക്കൻ ഇലക്ഷൻ വാച്ച് നൈറ്റ് സംഘടിപ്പിക്കുന്നു. അമേരിക്കയിലെ ജനറൽ ഇലക്ഷൻ നടക്കുന്ന നവംബർ 5ന് വൈകിട്ട് 6 മണിയോടെയാണ് പ്രോഗ്രാം ആരംഭിക്കുന്നത്, ഏതാണ്ട് മിഡ്‌നെറ്റ് വരെ നീളുന്ന പരിപാടിയിൽ ന്യൂ ജേഴ്‌സിയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകം മലയാളികൾ പങ്കെടുക്കും.

ബെർഗൻ കൗണ്ടി സിറ്റി ഓഫ് പരാമസ് ഫയർ ഡിപ്പാർട്‌മെന്റ് കമ്പനി 1 ബിൽഡിംഗ് ഓഡിറ്റോറിയത്തിലാണ് ഇലക്ഷൻ വോട്ട് എണ്ണൽ വിവിധ ചാനലുകളിൽ നേരിട്ട് കാണുവാൻ അവസരമൊരുക്കുന്നത്, കൗണ്ടിങ് നടക്കുന്നതിന്റെ റിയൽ ടൈം അപ്‌ഡേറ്റുകൾ വലിയ സ്‌ക്രീനുകളിൽ ഒന്നിച്ചിരുന്നു കാണുകയും അതിനെക്കുറിച്ചുള്ള അവലോകനം നടത്തുകയും ഡിബേറ്റുകൾ, ബെറ്റിങ്, റാഫിൾ കൂടാതെ വിജയിയെ പ്രവചിക്കുന്നവർക്ക് സമ്മാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ഫോക്‌സ്, എബിസി, സിഎൻഎൻ തുടങ്ങി അനേകം പ്രമുഖ ചാനലുകളിൽ ലൈവ് ടെലികാസ്റ്റ് ചെയ്യപ്പെടും, കൂടാതെ ഏഷ്യാനെറ്റ് ഫ്‌ളവേഴ്‌സ് ടിവി, 24 ന്യൂസ്, ന്യൂസ് 18, പ്രവാസി ചാനൽ, ഇന്ത്യ ഫോർ ലൈഫ്, സംഗമം ന്യൂസ്, ഇ -മലയാളി തുടങ്ങിയ ചാനലുകളുടെ പ്രതിനിധികളും പരിപാടി നടക്കുന്ന സ്ഥലത്തുനിന്ന് നേരിട്ട് ന്യൂസ് കവറേജ് ചെയ്യുകയും ചെയ്യും.

vachakam
vachakam
vachakam

മലയാളികൾക്കിടയിൽ അമേരിക്കൻ തിരഞ്ഞെടുപ്പുകളെക്കുറിച്ചു കൂടുതൽ അറിവുണ്ടാക്കുക, അമേരിക്കൻ രാഷ്ട്രീയ രംഗത്തേക്ക് കൂടുതൽ ഇടപെടൽ നടത്തുവാൻ മലയാളിയെ പ്രാപ്തമാക്കുക, അമേരിക്കൻ രാഷ്ട്രീയത്തെക്കുറിച്ചു കൂടുതൽ അവബോധം മലയാളി മാതാപിതാക്കളും യുവജനങ്ങളിലും ഉണ്ടാക്കിയെടുക്കുക എന്നൊരു ലക്ഷ്യം കൂടി ന്യൂ ജേഴ്‌സി സോഷ്യൽ ക്ലബ്ബിന്റെ ഈ ഉദ്യമത്തിൽ ഉണ്ടെന്ന് സംഘാടകർ അറിയിച്ചു.

അമേരിക്കൻ മലയാളികൾക്കിടയിൽ ആദ്യമായാണ് ഇങ്ങനെ ഒരു പരിപാടി ഇലക്ഷൻ സമയത്ത് സംഘടിപ്പിക്കുന്നത്. ബീവറേജ്, മൾട്ടി കുസിൻ ഡിന്നർ എന്നിവയും പ്രോഗ്രാമിന്റെ ഭാഗമാകും. ഈ പരിപാടികളിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ ഈ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു 201-421 -5303, 914 -552 -2936, 646 -373 -2458, 619 -729 -3036, 201 -832 -8400, 201 -925 -4157, 201 -370 -5019, 973 -985 -8432, 201 -893 -1505,914 -573 -1616, 201 -403 -1179.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam