വാഷിംഗ്ടണ്‍: അടുത്ത ഏതാനും ആഴ്ചകളില്‍ ഉക്രെയ്‌നില്‍ പരിശീലനം നേടാനും യുദ്ധം ചെയ്യാനുമായി ഏകദേശം 10,000 സൈനികരെ ഉത്തര കൊറിയ റഷ്യയിലേക്ക് അയച്ചിട്ടുണ്ടെന്ന് യുഎസ്. ഉത്തരകൊറിയന്‍ സൈനികരില്‍ ചിലര്‍ ഇതിനകം ഉക്രെയ്‌ന് സമീപം എത്തിക്കഴിഞ്ഞെന്ന് പെന്റഗണ്‍ വക്താവ് സബ്രീന സിംഗ് പറഞ്ഞു. ഉക്രേനിയന്‍ നുഴഞ്ഞുകയറ്റം തടയാന്‍ റഷ്യ പാടുപെടുന്ന കുര്‍സ്‌ക് അതിര്‍ത്തി പ്രദേശത്തേക്ക് ഇവരെ നിയോഗിക്കുകയാണെന്ന് കരുതപ്പെടുന്നു.
ചില ഉത്തരകൊറിയന്‍ സൈനിക യൂണിറ്റുകള്‍ കുര്‍സ്‌ക് മേഖലയിലുണ്ടെന്ന ഉക്രെയ്ന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ തിങ്കളാഴ്ച രാവിലെ നാറ്റോ സെക്രട്ടറി ജനറല്‍ മാര്‍ക്ക് റുട്ടെ സ്ഥിരീകരിച്ചു.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള യൂറോപ്പിലെ ഏറ്റവും വലിയ സംഘട്ടനത്തിലേക്ക് ആയിരക്കണക്കിന് ഉത്തരകൊറിയന്‍ സൈനികരെ ചേര്‍ക്കുന്നത് ഉക്രെയ്‌നിന്റെ ക്ഷീണിതമായ സൈന്യത്തിന് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തും. ഇത് കൊറിയന്‍ മേഖലയിലും ജപ്പാനും ഓസ്ട്രേലിയയും ഉള്‍പ്പെടെ വിശാലമായ ഇന്തോ-പസഫിക് മേഖലയിലും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുമെന്ന് പാശ്ചാത്യ നിരീക്ഷകര്‍ പറയുന്നു.
പുതി സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍, സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ എന്നിവര്‍ വ്യാഴാഴ്ച വാഷിംഗ്ടണില്‍ ദക്ഷിണ കൊറിയന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.
ജൂണ്‍ മാസത്തില്‍ റഷ്യയും ഉത്തരകൊറിയയും ഒരു സംയുക്ത സുരക്ഷാ ഉടമ്പടിയില്‍ ഒപ്പിട്ടിരുന്നെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പ്രതികരിച്ചു. അതേസമയം ഉത്തര കൊറിയന്‍ സൈനികര്‍ എത്തുന്നെന്ന വിവരം അദ്ദേഹം സ്ഥിരീകരിച്ചില്ല. പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കിയ ആയുധങ്ങളില്‍ ഉക്രെയ്ന്‍ സൈന്യത്തിന് പരിശീലനം നല്‍കാന്‍ രഹസ്യ പരിശീലകര്‍ മുന്‍പുതന്നെ ഉക്രെയ്‌നില്‍ വിന്യസിക്കപ്പെട്ടിട്ടുണ്ടെന്നും ലാവ്‌റോവ് ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്