ലോക സാമ്പത്തിക മേധാവികളുടെ യോഗം എങ്ങനെ യു.എസ് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകും

OCTOBER 28, 2024, 7:25 AM

വാഷിംഗ്ടണ്‍: അന്താരാഷ്ട്ര നാണയ നിധിയുടെയും ലോക ബാങ്കിന്റെയും ഈ ആഴ്ചത്തെ വാര്‍ഷിക യോഗം കമലാ ഹാരിസിന്റെ തുടര്‍ച്ചയും മുന്‍ പ്രസിഡന്റിന്റെ വൈറ്റ് ഹൗസിലേക്കുള്ള തിരിച്ചുവരവിനെയും സംബന്ധിക്കുന്ന നിര്‍ണായക യോഗമെന്നാണ് വിലയിരുത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിക്കായി രണ്ട് സ്ഥാനാര്‍ത്ഥികളും വാഗ്ദാനം ചെയ്യുന്ന തികച്ചും വ്യത്യസ്തമായ ദര്‍ശനങ്ങളാണ് ഇതിന് കാരണം. സാങ്കേതിക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ലോകത്തിലെ സാമ്പത്തിക നേതാക്കള്‍ വാഷിംഗ്ടണിലാണ് യോഗം ചേര്‍ന്നത്. കടം, പണപ്പെരുപ്പം, പലിശ നിരക്ക് ഉള്‍പ്പെടെ എല്ലാം ചര്‍ച്ചാ വിഷയമായിരുന്നു.

പൊതു സെമിനാറുകളിലും പാനലുകളിലും, ഡിന്നറുകളിലുമെല്ലാം ചര്‍ച്ചകള്‍ രണ്ടാഴ്ച മാത്രം ബാക്കിയുള്ള വോട്ടിങ്ങിനെക്കുറിച്ച് മാത്രമാണ്. എല്ലാവരും യുഎസ് തിരഞ്ഞെടുപ്പിനെക്കുറിച്ചാണ് സംസാരിക്കുന്നത്, ശ്വാസം മുട്ടി കാത്തിരിക്കുകയാണ്. മലേഷ്യയുടെ രണ്ടാമത്തെ ധനമന്ത്രി അമീര്‍ ഹംസ അസീസാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഉക്രെയ്നിലെയും മിഡില്‍ ഈസ്റ്റിലെയും യുദ്ധങ്ങള്‍ പോലുള്ള ആഗോള  ആശങ്കകള്‍ക്കൊപ്പം അമേരിക്കയിലെ തിരഞ്ഞെടുപ്പും ചൂടേറിയ ചര്‍ച്ചയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

വൈസ് പ്രസിഡന്റ് കമലാ ഹാരിസ് കൂടുതലും തങ്ങളുടെ തുടര്‍ച്ചയെയാണ് പ്രതിനിധീകരിക്കുന്നത്. അതേസമയം ട്രംപ് തന്റെ ആദ്യ ടേമില്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ ആഗോള വ്യാപാരം ഉയര്‍ത്തുമെന്ന് വാഗ്ദാനം ചെയ്യുന്നു. ചൈനയ്ക്ക് 60% നികുതിയും മറ്റെല്ലാവര്‍ക്കും 20% വരെയും ചുമത്തുമെന്നാണ് പ്രചാരണ വാഗ്ദാനം.

വിപണികള്‍ എല്ലായിപ്പോഴും അനിശ്ചിതത്വത്തെ വെറുക്കുന്നു. അവയില്‍ ഏറ്റവും വലിയ അനിശ്ചിതത്വം അമേരിക്കയുടെ അടുത്ത പ്രസിഡന്റ് ആരായിരിക്കും എന്നതാണ്. വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള അറ്റ്‌ലാന്റിക് കൗണ്‍സിലിന്റെ ജിയോ ഇക്കണോമിക്‌സ് സെന്റര്‍ ഡയറക്ടര്‍ ജോഷ് ലിപ്‌സ്‌കി പറഞ്ഞു.

കമലാ ഹാരിസ്, ഡൊണാള്‍ഡ് ട്രംപ്

മീറ്റിംഗിന്റെ ഭാഗമായി, തിരഞ്ഞെടുപ്പ് ഊഹക്കച്ചവടത്തില്‍ പങ്കെടുത്തവര്‍ക്കായി ധാരാളം പരിപാടികളും ഉണ്ടായിരുന്നു. ഒരു ജെപി മോര്‍ഗന്‍ ചേസ് ആന്‍ഡ് കമ്പനി നിക്ഷേപക സെമിനാറില്‍, ട്രംപ് വിജയം അനിവാര്യമാണോ? എന്ന തലക്കെട്ടോടെ നടന്ന വാദത്തില്‍  ഒബാമ ഭരണകൂടത്തിലെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ജിം മെസീനയും മുതിര്‍ന്ന ട്രംപ് ഉപദേശകന്‍ സ്‌കോട്ട് ബെസെന്റും ഉള്‍പ്പെട്ടിരുന്നു.

സാമ്പത്തിക നയതന്ത്രജ്ഞര്‍ ഒരു സ്ഥാനാര്‍ത്ഥിയെ മറ്റൊരു സ്ഥാനാര്‍ത്ഥിയേക്കാള്‍ കൂടുതല്‍ അനുകൂലിക്കുന്നതായി തോന്നാതിരിക്കാന്‍ പൊതുവെ ശ്രദ്ധിച്ചിരുന്നു. ട്രംപിന്റെ പേര് പരാമര്‍ശിക്കുന്നത് പോലും ഒഴിവാക്കാന്‍ മിക്കവരും ശ്രമിച്ചു. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ചീഫ് ക്രിസ്റ്റീന്‍ ലഗാര്‍ഡ് പറഞ്ഞത്, തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ വ്യാപാര പങ്കാളികളുമായി ശ്രദ്ധയോടെ നീങ്ങണം എന്നാണ്. നിയന്ത്രണങ്ങളുടെയും തടസങ്ങളുടെയും കാലഘട്ടങ്ങള്‍ ലോകമെമ്പാടുമുള്ള സമൃദ്ധിയുടെയും ശക്തമായ നേതൃത്വത്തിന്റെയും കാലഘട്ടമായിരുന്നില്ല. അടുത്ത യുഎസ് പ്രസിഡന്റ് ആരായാലും അതെങ്കിലും മനസ്സില്‍ ഉണ്ടായിരിക്കണമെന്നും ക്രിസ്റ്റീന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ട്രംപിന്റെ 1.0, തന്റെ മുന്‍ഗാമിയായ പ്രസിഡന്റ് ബരാക് ഒബാമ കൊണ്ടുവന്ന പാരിസ്ഥിതിക സംരക്ഷണത്തിന്റെ പൊളിച്ചെഴുത്തായിരുന്നു നടപ്പാക്കിയത്. ആ പശ്ചാത്തലത്തില്‍ ട്രംപ് 2.0 സമാനമായിരിക്കുമെന്നാണ് വിലയിരുത്തല്‍. പ്രസിഡന്റ് ജോ ബൈഡന്‍ കൊണ്ടുവന്ന സംരംഭങ്ങളെ അട്ടിമറിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യും. പാരീസ് ഉടമ്പടിയില്‍ നിന്ന് അമേരിക്കയെ പിന്‍വലിക്കാനുള്ള 2017 ലെ പ്രഖ്യാപനമാണ് ട്രംപിന്റെ ഏറ്റവും അനന്തരഫലമായ നടപടി.

കല്‍ക്കരി പ്രവര്‍ത്തിക്കുന്ന വൈദ്യുത നിലയങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സ്ഥാപിച്ച ക്ലീന്‍ എയര്‍ ആക്ടിലെ പരിഷ്‌കാരങ്ങളും ക്ലീന്‍ പവര്‍ പ്ലാനിന്റെ റോള്‍ബാക്കും ട്രംപിന്റെ ശ്രദ്ധേയമായ ആഭ്യന്തര തിരിച്ചടികളില്‍ ഉള്‍പ്പെടുന്നവയാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam