ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ദീപാവലി ആശംസയുമായി നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്.
വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങള്‍ക്കിടെയാണ് സുനിത വില്യംസ് ബഹിരാകാശത്തു നിന്ന് റെക്കോർഡ് ചെയ്ത വീഡിയോ പ്ലേ ചെയ്തത്. ലോകമെമ്പാടുമുള്ള ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസയറിയിക്കുന്നതായി സുനിത പറഞ്ഞു.
2024 ജൂണ്‍ അഞ്ചിനാണ് ബോയിംഗിന്‍റെ സ്റ്റാര്‍ലൈൻ ബഹിരാകാശ പേടകത്തില്‍ ബഹിരാകാശത്തേക്ക് സുനിത യാത്ര തിരിച്ചത്. പേടകത്തിലെ തകരാറു മൂലം അഞ്ച് മാസത്തോളമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുകയാണ് സുനിത വില്യംസ്. 2025 ഫെബ്രുവരിയില്‍ ഭൂമിയിലേക്ക് തിരികെയെത്തുമെന്നാണ് കരുതുന്നത്.
ഇത്തവണ ഭൂമിയില്‍നിന്ന് 260 മൈല്‍ അകലെ വച്ച് ദീപാവലി ആഘോഷിക്കാനുള്ള അപൂര്‍വ അവസരമാണ് തനിക്ക് ലഭിച്ചത്. ലോകത്ത് നന്മ നിലനില്‍ക്കുന്നതിനാല്‍ ദീപാവലി സന്തോഷത്തിന്‍റെ സമയമാണെന്നും സുനിത വില്യംസ് ആശംസ സന്ദേശത്തില്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്