ന്യൂയോര്‍ക്ക്: യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ വംശീയവിദ്വേഷവും സാംസ്‌കാരികവിരുദ്ധ പരാമര്‍ശങ്ങളും പ്രചാരണ ആയുധമാക്കി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ന്യൂയോര്‍ക്കിലെ മാഡിസണില്‍ നടന്ന പരിപാടിയില്‍ പ്രസംഗിച്ചവരെല്ലാം തന്നെ വിദ്വേഷം ചൊരിയുന്ന തരത്തിലുള്ള പ്രയോഗങ്ങളാണ് നടത്തിയത്.
ട്രംപിന്റെ മിക്ക പരിപാടികളിലും പങ്കെടുക്കാതിരുന്ന ഭാര്യ മെലാനിയ ട്രംപും ന്യൂയോര്‍ക്കിലെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. അധികാരത്തില്‍ എത്തിയാല്‍ പല മേഖലകളിലും നികുതിവെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ് തന്റെ പദ്ധതിയില്‍ ആതുര ശുശ്രൂഷകരെയും പുതുതായി ചേര്‍ക്കുകയും ചെയ്തു. പ്യൂര്‍ട്ടൊറീക്കോയെ 'മാലിന്യ ദ്വീപെ'ന്നാണ് സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ ടോണി ഹിഞ്ച്ക്ലിഫ് വിശേഷിപ്പിച്ചത്. ലാറ്റിനോകളെയും യഹൂദരെയും ആഫ്രോ വംശജരെയും വംശീയമായി അധിക്ഷേപിക്കുകയും ചെയ്തു.
അതേസമയം എതിര്‍സ്ഥാനാര്‍ഥി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ കമലാ ഹാരിസിനെ ചെകുത്താനെന്നും ക്രൈസ്തവവിരുദ്ധയെന്നും ട്രംപിന്റെ ബാല്യകാല സുഹൃത്തായ ഡേവിഡ് റെം വിളിച്ചത്. പെന്‍സില്‍വേനിയയിലും മറ്റ് നിര്‍ണായക സംസ്ഥാനങ്ങളിലും പ്യൂര്‍ട്ടൊറീക്കന്‍ സമൂഹത്തിന്റെ വോട്ട് പ്രധാനമാണ് എന്നിരിക്കെയാണ് അധിക്ഷേപം നടത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്