മസ്‌ക്വിറ്റ്(ഡാലസ്): സെന്റ് പോൾസ് മാർത്തോമ ചർച്ചിൽ കുടുംബ ഞായറും മുതിർന്ന പൗരന്മാരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. ഒക്ടോബർ 27 ഞായറാഴ്ച രാവിലെ 9 30ന് ആരംഭിച്ച കുടുംബ ഞായറോടനുബന്ധിച്ചു നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന പൊതുചടങ്ങിൽ ആണ് കുടുംബ ഞായറും മുതിർന്ന പൗരന്മാരെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചത്.
രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് വെരി റവ ഡോ: കെ വൈ ജേക്കബ് നേതൃത്വം നൽകി. മനു അച്ചൻ, ഷൈജു സി ജോയ് അച്ചൻ എന്നിവർ സഹകാർമികരായിരുന്നു.
ഈ വർഷത്തെ കർഷക അവാർഡിന് അർഹരായ ആറു പേരിൽ നിന്നും തിരെഞ്ഞെടുത്ത ഉമ്മൻ അബ്രഹാമിനെ ജേക്കബ് അച്ചൻ പൊന്നാടയണിയിച്ച് ആദരിച്ചു.
ആനി വർഗീസ്, എലിസബത്ത് സ്രാമ്പിക്കൽ ചെറിയാൻ, ജോർജ് ഐപ്പ്, എലിസബത് ഐപ്പ്, ജോയ് ജേക്കബ്, പി.പി. ചെറിയാൻ, സണ്ണി ജേക്കബ് എന്നീ മുതിർന്ന പൗരന്മാരെയാണ് ഇടവക ആദരിച്ചത്.
ജീമോൻ റാന്നി
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്